Chapter Title : തമ്പുരാട്ടി 9 [രാമന്‍]
കാണുമ്പോ മനസ്സിലാക്കും! ഏട്ടത്തി കുന്നോളം അതില് അഹങ്കാരിച്ചാലും ഒരു പ്രശ്നവുമില്ല. അതിനുള്ള എല്ലാം യോഗ്യതയും ഏട്ടത്തിക്കുണ്ട്.
ഏട്ടത്തി കുർബ്ബാന കഴിഞ്ഞു വിളിക്കുന്ന വരെ അങ്ങാടിയിൽ വല്ലോം പോയി നിക്കാനായിരുന്നു പ്ലാൻ. സെൻതിലിനെ വെറുതെയൊന്ന് കാണാം, ഒരു ചായയൊക്കെ ഒരുമിച്ചു കുടിക്കാലോ.
അങ്ങാടിയിലെ മരച്ചുവട്ടിൽ കാറും നിർത്തിയിറങ്ങി. തണലത്തു നിന്ന് സെന്തിലിനെ വിളിക്കാൻ ഫോൺ എടുത്തപ്പോ തന്നെ മുന്നിൽ ഇത്തിരി സ്പീഡിൽ വന്നൊരു കാറു നിന്നു. കോ ഡ്രൈവിംഗ് സീറ്റിൽ ചന്ദ്രന്റെ മുഖം. ഞാനൊരു നിമിഷം അയാളുടെ തിരുമോന്ത കണ്ട് ദേഷ്യം കൊണ്ട് കണ്ണടച്ചു നിന്നപ്പോ ബാക്ക് സീറ്റിൽ നിന്നൊരു വിളി.
“ആദി.....” സൈഡ് ഗ്ലാസ് മെല്ലെ താഴോട്ട് നീങ്ങി. അമ്മപെണ്ണതാ എന്നെ നോക്കുന്നാ, മുഖത്തിത്തിരി പിരിമുറുക്കമുണ്ട്. എന്തോ പ്രശ്നമുണ്ട്. കഴിഞ്ഞ ദിവസത്തെ ബാക്കിയാവും. ബാക്ക് സീറ്റിൽ അമ്മപെണ്ണിന്റെ കൂടെ ശാരദാമ്മയുമുണ്ട്. ഭാഗ്യം ചന്ദ്രന്റെ കൂടെ മാത്രമല്ലല്ലോ പോവുന്നത്!
ഇന്നലെ ഉമ്മ കൊടുത്ത മുതൽ രാവിലെ എന്നെ കുറുമ്പോടെ നോക്കിയ ആ മുഖമല്ല അമ്മക്കിപ്പോഴുള്ളത്. ഇത് കാണുമ്പോ അമ്മയുടെ മനസ്സിൽ പറയാതെ കിടക്കുന്ന പ്രശ്നത്തിന്റെ പേടി എനിക്കും വന്നു പോവുന്നു. അമ്മയുടെ കൈ പുറത്തേക്ക് നീണ്ടു.
“ഞാൻ ഒരു മീറ്റിംഗ് പറഞ്ഞിട്ടുണ്ട്.അത് കഴിഞ്ഞു വരാം..അനുഷ ഒറ്റക്കാ വീട്ടിൽ പ്രശ്നമൊന്നുമില്ല, എന്നാലും നീ വീട്ടിലേക്ക് ചെല്ല്. അവളെ ഒറ്റക്കാക്കരുത് ഹ്മ്മ്?...” അമ്മയെന്റെ തോളിൽ മെല്ലെ പിടിച്ചു പറഞ്ഞു.അമ്മയെന്തോ പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാൻ പോവാണ്. പ്രശ്നം ഇത്തിരി വലുതാണെന്ന് തോന്നുന്നു.അമ്മയുടെ വാക്കുകൾ കേൾക്കുമ്പോ, സിനിമയിൽ കാണുന്ന പോലെ തിരിച്ചു വരാത്ത ഒരു പോക്ക് പോവാണോന്നുള്ള പേടി എന്റെയുള്ളിൽ കൂടി.
കൂടെ ഞാൻ
💬 Comments
View all comments