Chapter Title : തമി 2 [Maayavi]
ആ ചോടികളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു.അവൾ നടന്നു എന്റെടുക്കേൽ എത്തി. "" ഇതാണോ മാലുആന്റിടെ മോൻ"" വണ്ടിയിൽ കയറാനൊരുങ്ങിയ കുഞ്ഞേച്ചിയെ തടഞ്ഞു ആ കിളിനാദം പുറത്തു വന്നു.ങേ എന്നെ അറിയുവോ ഇവൾക്കും.ഞാൻ കണ്ണാടിയിലോട്ടു നോക്കിയപ്പോൾ ആണെന്നു തലയാട്ടുന്ന കുഞ്ഞേച്ചിയെ കണ്ടു. "' എന്നെ ഒന്നു പരിചപെടുത്തു പാറുവേച്ചി "" കുഞ്ഞേച്ചിയുടെ കൈയിൽപിടിച്ചു കാണുചിമ്മി കൊഞ്ചുന്ന ആ സുന്ദരിയിൽ എത്തി എന്റെ കണ്ണുകൾ.വട്ടമുഖമുള്ള കുഞ്ഞി കണ്ണുകളും നീളൻ മൂക്കും കട്ടി പിരികവുമ്മുള്ള ഒരു കൊച്ചു സുന്ദരി.ആ കുഞ്ഞി കണ്ണുകളിൽ കട്ടിക്കു കരിഎഴുതിയിട്ടുണ്ട്.മുടി പിന്നി മുന്നിലേക്ക് ഇട്ടിട്ടുണ്ട്.അധികം മുടിയില്ല ഉള്ളത് നല്ല കട്ടിയുള്ളതാണ്.കഴുത്തിൽ ബാങ്കിന്റെ ഒരു ബാഡ്ജ് കിടപ്പുണ്ട്. "" ആ...കി..കിച്ചു ഇതു സ്നേഹ എന്റെ കൂടെ വർക് ചെയുന്നതാ"" മടിച്ചു മടിച്ചാണ് പറഞ്ഞത് ഞാൻ എങ്ങനെ പ്രതികരിക്കും എന്നു അറിയില്ലല്ലോ അതാവും.ഞാൻ തിരിഞ്ഞു അവളെ നോക്കി ചിരിച്ചു. "" ഹായ് ഞാൻ സ്നേഹ"" എന്റെ നേരെ കൈയും നീട്ടി അവൾ പറഞ്ഞു. "" ഹായ് ഞാൻ നന്ദകിഷോർ"" തിരികെ കയും കൊടുത്തു നാല്ലസലായി ചിരിച്ചു കാണിച്ചു. "" ഞാൻ കണ്ടിരുന്നു രാവിലെ നടക്കാൻ വന്നത്"" അവളുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടാരുന്ന് അതു പറയുമ്പോൾ.ഞാൻ കണ്ടില്ലല്ലോ ഇവളെ ചുരുങ്ങിയ കണ്ണുകളോടെ അവളെ നോക്കി. "" തെക്കെ പറമ്പ് കഴിയുമ്പലുള്ള അതിരിലാ എന്റെ വീട് ഇപ്പ ഓർമയുണ്ടോ"" ഓഹോ ലവള് മറ്റെ ചിക്ക്. മുറ്റം തൂത്തോണ്ടിരുന്നവൾ.അവളാണോ ഇവൾ വിശ്വസിക്കനാകുന്നില്ല.നരച്ച ഒരു ചുരിദാറും ഇട്ടിരുന്നവൾ ഇപ്പോൾ സ്റ്റൈലൻ കുർത്തിയും ലെഗിൻസും.ഈ ഇവളെ കണ്ടാൽ പറയുമോ അവൾ ഇവളാണെന്ന്.ശേ ഞാൻ അവളുടെ ചാലും നോക്കി
💬 Comments
View all comments