0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

പിടി വെണ്ണ കൊടുത്താൽ ആള് നമ്മടെ പോക്കറ്റിലാകും.പണ്ട് കാണിച്ചുകൂട്ടിയ പൊട്ടത്തരങ്ങൾ ഓരോന്നും അയവിറക്കി വണ്ടി ഞങ്ങളെയും വഹിച്ചുകൊണ്ട് അമ്പലത്തിലെത്തി.

നല്ല തിരക്കുണ്ടെന്നു തോന്നുന്നു ഇഷ്ട്ടംപോലെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു.പുൽതകിടിയിലേക്ക് വണ്ടി ഉതുക്കിയിട്ടു.കാറിൽ തന്നെ ചെറുപ്പും അഴിച്ചിട്ടു ഇറങ്ങി.കൈ രണ്ടും രണ്ടുവശത്തേക്കാക്കി മൂരി നിവർത്തി.എത്രയും നേരം വണ്ടി ഓടിച്ചതിന്റെ ക്ഷീണമാണോന്നു ചോതിച്ചാൽ അല്ല വെറും ഷോ! അത്രയുള്ളൂ.പിന്നിൽ രണ്ടു ഡോറും തുറന്നടയുന്ന ശബ്ദം കേട്ടു രണ്ടാളും ഇറങ്ങിയിട്ടുണ്ട്.അവരെ നോക്കണ്ട നേരെ നടന്നു.

കാലിലൂടെ തണുപ്പരിച്ചു കയറുന്നുണ്ട് നല്ല സുഖം!പുൽത്തകിടിയിൽ പറ്റിപിടിച്ചിരുന്ന ചെറു മഞ്ഞിൻ കണങ്ങൾ കാലിൽ മുതമിട്ടു ഒഴിഞ്ഞു മാറി.മുന്നിൽ വിശാലമായൊരു കുളമുണ്ട് അതിനു ശേഷമാണ് കോവിൽ.ആളുകളുടെ നല്ല തിരക്കുണ്ട്.കുഞ്ഞുകുട്ടികൾ മുതൽ പ്രായമായ അമ്മുമ്മമാർ വരെ ഹാജരായിട്ടുണ്ട്.

ആദ്യം കുളത്തിലെ വെള്ളം കൊടഞ്ഞിട്ട് വേണം കോവിലിനുള്ളിൽ കയറാൻ.ഞാൻ കയറുന്നില്ലല്ലോ അതോണ്ട് കുളത്തിന്‌ ചുറ്റും കെട്ടിയ കൈവരിയിൽ ഞാന്നു കൊണ്ട് സ്ത്രീ ജനങ്ങൾക്കായി കാത്തിരുന്നു.അധികം താമസിക്കാതെ ലെച്ചു എന്നെ പാസ്സ് ചെയ്തു കുളത്തിന്റെ കൽപ്പടവിൽ നിന്നും വെള്ളം തലയിൽ തളിച്ച് കയറി പോയി.ഞാൻ അവിടെ നിന്നിട്ടു പോലും മൈൻഡ് ആക്കിയില്ല.അടുത്താളുടെ വരവിനായി കാത്തിരുന്നിട്ട് കണ്ടതുപോലുമില്ല.തിരിഞ്ഞവിടെല്ലാം നോക്കിയിട്ടും ആളുടെ പൊടി പോലുമില്ല.ഇവളിതെവിടെ പോയി.ആ ആർക്കറിയാം!വീണ്ടും അവിടെല്ലാം വായി നോക്കി നടന്നു.എന്തോ ഒരു ബോറുപോലെ.വീണ്ടും കുളത്തിന്റെ കൈ വരിയിലെത്തി.ആ എന്തായാലും വന്നു,ഇനി കേറി തൊഴുത്തേക്കാം.മനസിലുറപ്പിച്ചു കുളത്തിലേക്കിറങ്ങി.നല്ല രീതിയിൽ വെള്ളമുണ്ട്.വലിയ കുളമാണ് അതിനു ഒത്ത നടുക്കായി ഒരു ശിവ പ്രതിമയും.ഗംഗാ ദേവിയുടെ ഉത്ഭവം കാണിക്കാൻ എന്നപോലെ തലയിൽ നിന്നും വെള്ളം കുളത്തിലേക്ക് വീഴുന്നുണ്ട്.എന്തോ ഇലക്ട്രിക് വർക്.പക്ഷെ അതൊരു കൗതുകം തന്നെയാണ്.പാന്റിന്റെ അടിവശം തെരുത്തുകെറ്റി വെള്ളം നിറഞ്ഞുനില്ക്കുന്നതിനു

💬 Comments

View all comments