Chapter Title : തമി 3 [Maayavi]
തോട്ടു താഴ വരെയുള്ള പടിക്കെട്ടിലിറങ്ങി. ഒരു മിനിറ്റ് നേരം വെള്ളത്തിൽ കാൽ അനക്കാതെ വെച്ചു.ചെറിയ പരൽ മീനുകൾ കാലിൽ ഇക്കിളി കൂട്ടുന്നു.നല്ല സുഖം.ഒരു കുമ്പിൽ വെള്ളം കോരി കൈയൊന്നു നനച്ചു പിന്നെ ഇച്ചിരി വെള്ളം തലക്കുമുകളിൽ തളിച്ച് വെള്ളത്തിൽ നിന്നും കയറി.നേരെ കോവിലിനു മുന്നിൽ പോയി നിന്നും തൊഴു കയ്യോടെ കാളിയമ്മേ വണങ്ങി.ചുറ്റമ്പലത്തിനുള്ളിലാണ് കാളിയമ്മ. ബാക്കിയെല്ലാരും പുറത്തുമാണ് കുടികൊള്ളുന്നത്.പുറത്തു നിന്നു തൊഴുതു അകത്തേക്ക് കയറി.കയറിയതും ഒരു ജനകൂട്ടം തന്നെയാരുന്നു അതിനുള്ളിൽ.ഞെട്ടിപ്പോയി.എത്രയും തിരക്കു പ്രതീക്ഷിച്ചിരുന്നില്ല.കൂട്ടത്തിൽ ഏതൊരു മൂപ്പിന്നു വന്നു ഷർട്ടുരാൻ പറഞ്ഞു.എന്തോ എത്രയും ആളുകളുടെ മുന്നിൽ എന്റെ ബോഡി പ്രദർശിപ്പിക്കാനൊരു ചമ്മൽ ആ മൂപ്പിന്നിന്റെ കൂർപ്പുച്ചു നോട്ടം കണ്ടപ്പോൾ മനസില്ലാ മനസോടെ ഷർട്ടൂരി.മുന്നോട്ടു നടക്കുമ്പോൾ കണ്ടു രസീതെടുക്കുന്ന കൂട്ടത്തിൽ ലെച്ചുനെ.ആളുടെ മുഖത്തൊരു ചിരിയുണ്ട്.
കോവിലിനുള്ളിലേക്ക് അടുക്കും തോറും ഉരുകിയ നെയ്യിന്റെയും കർപ്പുരത്തിന്റെയും ഹോമാകുഠത്തിൽ കത്തിയ പൂജാദ്രവ്യങ്ങളുടെയും മണം മൂകിലേക്ക് തുളച്ചു കയറി.അതാവോളം സ്വീകരിച്ചു കാളിയമ്മയുടെ മുന്നിൽ തൊഴുകയ്യോടെ നിന്നു.പ്രാർത്ഥിക്കാൻ ഒന്നുമില്ലാരുന്നു,മനസ്സാകെ ശൂന്യമാരുന്നു.കണ്ണും തുറന്നു അമ്മേ നോക്കി നിന്നു.കൈയിൽ വാളും ശൂലവുമെന്തിയ ദേവി വിഗ്രഹം.ചന്തം ചാർത്തിയിട്ടുണ്ട്.അതാവിഗ്രഹത്തിന്റെ തേജസ് കൂട്ടുന്നപോലെ തോന്നി.കാണെഴുതി പൊട്ടുതോട്ട് കസവിന്റെ ആടായണിഞ്ഞു സ്വർണവുമണിഞ്ഞ് കറക്ടോരു പെണ്ണിനെ പോലെ തന്നെ അമ്മയെ അണിയിച്ചൊരുക്കിയിരിക്കുന്നു. എത്ര വിഷമത്തോടെ വരുന്ന ഭക്തനും ഈ രൂപം കണ്ടാൽ തന്നെ ആശ്വാസമാകും.മനസുനിറഞ്ഞ സന്തോഷത്തിൽ ഒരു വെട്ടം വലം വെച്ചു ഒന്നുടെ തൊഴുതു കോവിലിൽ നിന്നുമിറങ്ങി.നേരെ പോയത് കുഞ്ഞികൃഷ്ണന്റെ അടുത്താ.ആളുകൾ ആരും തന്നെയില്ല.എല്ലാരും കാളിയമ്മെയുടെ മുന്നിലാണ് അവിടെ എന്തോ വിശേഷ പൂജ നടക്കുന്നുണ്ട്.കണ്ണന്റെ മുന്നിൽ നിന്നപ്പോൾ ആളിൽ ഒരു പ്രതേക ചിരി ഞാൻ മാത്രം കണ്ട്.
💬 Comments
View all comments