Chapter Title : തമി [Maayavi]
മുഴുപ്പിക്കാതെ അവൾ ഇടക്ക് കേറി ചോദിച്ചു.ഏ ഇവൾ ഇതു എന്തോക്കെയാ ചോയ്ക്കുന്നേ. ഒന്നാമത് മനുഷ്യൻ മൂട്ടിൽ തീ പിടിച്ചു നിക്കുമ്പോഴാ അവളുടെ മറ്റേടത്തെ ചോദ്യം.അമ്മയോട് പോയി പറഞ്ഞു പെട്ടന്ന് ഞങ്ങടെ കല്യാണം നടത്താൻ നോക്കാമ്പോഴാ അവളുടെ മറ്റേടത്തെ ചോദ്യം . ""ചോദിച്ചത് കേട്ടില്ലേ നീ"" എന്റെ മുഖത്തൊട്ടു നോക്കി അവൾ ചോദിച്ചു. ""അതിപ്പോ എന്തു പറയാനാ നീ എന്റെ എല്ലാം ആണു. എല്ലാം ന്നു പറഞ്ഞാൽ എല്ലാം എന്റെ ജീവൻ,പ്രാണൻ,എന്റെ പ്രണയം,നീ എന്റെ കാമു"" ""മതി കിച്ചു"" അവൾ കൈ ഉയർത്തി പറഞ്ഞു.ങേ കിച്ചുവോ കണ്ണൻ ഒക്കെ മാറിയോ ""നാ കേട്ടോ നീ എനിക്കു എന്റെ അമ്പുട്ടൻ ആരുന്നു.അവൻ പോയ സങ്കടം ഞാൻ മറന്നത് നിന്നലൂടെ ആരുന്ന്.അല്ലാണ്ട് നിന്നെ ഞാൻ എന്റെ കാമുകൻ ആയിട്ടു കണ്ടിട്ടില്ല.ഞാൻ അത്രക്കും തരംതാന്നവൾ അല്ല.ഹും! അവന്റെ പ്രണയം ചേച്ചിയായി കാണേണ്ടവളെ മറ്റു പലതുമായി കണ്ട നിന്റെ സൂക്കേട് എന്താണ് എനിക്കു മനസിലാവും"" എന്റെ രക്തം എല്ലാം വറ്റി പോയി ഇവൾ എതു എന്താ പറയുന്നേ.ഞാൻ അങ്ങനെ ഒന്നും . ""നിന്നെ പോലൊരുത്തനെ കൂടപ്പിറപ്പിനെ പോലെ കണ്ട എന്നോട് തന്നേ എനിക്കു അറപ്പു തോന്നുന്നു"" എന്റെ കഴുത്തു ശെരിക്കും താഴുന്നു പോയി.അവക്ക് എന്നോട് അറപ്പാണ് എന്നു കണ്ണിൽ നിന്നു വെള്ളം വന്നു പോയി. ""ഇറങ്ങി പോടാ എന്റെ മുന്നിൽനിന്നു"" ആ ശബ്ദം നല്ല കനം ഉണ്ടാരുന്ന. ചത്ത ജഡം കണക്കെ എന്റെ കാലുകൾ വാതിലിനു നേരെ നീങ്ങി. ""ഒരു കാര്യം കൂടി"" പിറകിൽ നിന്നും ആമിടെ മൂർച്ചുയുള്ള ശബ്ദം എന്റെ കാതിൽ പതിച്ചു.ചലനം
💬 Comments
View all comments