0%

Chapter Title : തമിഴന്റെ മകൾ ? [räbi]

Author : ???? Read All Parts 788
നടന്നു പോകുമ്പോൾ കനാലിൽ നിന്നും കയറിയ വെള്ളത്തിൽ സാരിവാലൻ മീനുകൾ കൂട്ടമായി ഉല്ലസിക്കുന്നുണ്ട്. നല്ല മഞ്ഞുള്ള വെളിച്ചത്തിൽ പുൽനാമ്പുകൾക്കിടയിലൂടെ ചുവന്ന വാലുള്ളയാസുന്ദരികളെ കാണാൻ നല്ല ഭംഗിയാണ്. തെളിഞ്ഞ വെള്ളം പ്രതലത്തിന്റെ ഉയരവ്യത്യാസം കാരണം കുറച്ചു ദൂരമേ ബണ്ടുകൾക്കിടയിലേക്ക് കയറിയിട്ടുള്ളൂ. സൂര്യൻ മറനീക്കി വരുമ്പോൾ സമ്മാനിക്കായി പുൽനാമ്പുകൾ ജലത്തുള്ളികൾ തൻ തുമ്പുകളിൽ സൂക്ഷിച്ചിട്ടുണ്ട്!. അന്നും ധൃതിയിൽ തന്നെയായിരുന്നു . തമിഴന്റെ വീടിന്റെ മതിലിൽ കുപ്പി വെച്ചുഞാൻ ചെമ്പരത്തിയിൽ കുറുക്കിട്ടു. നനവുള്ള മുറ്റത്തിൻ മണ്ണ് കറുത്തിട്ടുണ്ട്. ചെമ്പരത്തിയിൽ നിന്നും വീട്ടിലേക്ക് നീങ്ങിയുള്ള കപ്പങ്ങയിൽ താഴെയൊരെണ്ണത്തിന്റെ ഞെട്ടറ്റ തണ്ടിൽ നിന്നും മുറ്റത്തേക്ക് കറവീഴുന്നത് കണ്ടു ഞാൻ ആ ഭൂവിൽ നിമിഷങ്ങൾക്ക് മുമ്പുണ്ടായ തമിഴന്റെ മകളുടെ സാന്നിധ്യത്തിൻ മിഴിവിൽ ഉന്മാദിയായി!. ചെറിയ കുളിരുള്ള അന്തരീക്ഷത്തിൽ രോമങ്ങൾ എഴുന്ന് അവളുടെ ശേഷിപ്പിനായി കണ്ണുകൾക്കും കാതുകൾക്കും മൊപ്പം പരിസരമെല്ലാം പരതി!. സൂര്യന്റെ മറവിൽ നിന്നെത്തുന്ന കിരണങ്ങൾക്ക് നിലാവെട്ടത്തേക്കാൾ തെളിച്ചമുണ്ടെങ്കിലും കിഴക്കിലെ മരങ്ങൾ മൂലം ഇരുട്ടും കലർന്നിട്ടുണ്ട്. ഇല്ല!. അവളവിടില്ല !
എന്റെ ധൃതി വീണ്ടെടുത്ത് ഞാൻ പിന്തിരിഞ്ഞു നടന്നു. കുറഞ്ഞ കാല്വെപ്പുകൾക്കിടയിലെ തിരിഞ്ഞു നോട്ടത്തിൽ ആടുന്ന ചെമ്പരത്തിക്കൊമ്പിലെ വളയിട്ട കൈകൾ കണ്ടു!. ചൂണ്ടു വിരലിനു താഴെ തള്ള വിരലിനോട് ചേർന്നുള്ള ചെറിയ കറുത്ത പുള്ളി പോലും..!! ഞാൻ ഈ ചെറിയ കാറ്റിൽ ഉയർന്നുപോവുകയാണോ !. പുറകോട്ടാഞ്ഞാഞ്ഞു പോവുകയാണ് ഞാൻ!. ഒഴുക്കിനെതിരെ നീന്തി ഞാൻ അവളുടെയടുക്കലേക്ക് കുതിച്ചു. അടുത്തെത്തിയപ്പോഴേക്കും തിരിഞ്ഞു നടത്തം തുടങ്ങിയിരുന്നു. ഹാ.. ചെരുപ്പിടാത്ത പാദങ്ങൾ പോലും.. ആ നിമിഷങ്ങളിൽ ഞാൻ നിശ്ചലനായെങ്കിലും താളത്തിൽ മിടിച്ചിരുന്നയൊന്ന് മുഴക്കത്തിലായി!. പക്ഷെ ആ മുഴക്കം എന്നിലടങ്ങിയതല്ലാതെ ഒരു ചെറിയ

💬 Comments

View all comments