0%

Chapter Title : തമിഴന്റെ മകൾ ? [räbi]

Author : ???? Read All Parts 795
കാറ്റുണ്ടാകുന്ന ചലനം പോലും ചുറ്റിലുമുണ്ടാക്കിയില്ല!. എന്റെ മനസ്സ് എന്റെ ശരീരത്തെ എത്ര ദുര്ബലമാക്കി!. ഒട്ടും കനമില്ലാതായി ഞാൻ!!. ഒരു പ്രതിരൂപമായിരുന്നവൾ!. ഒത്തിരിയാശിച്ച ആശകളുടെ നേർസാക്ഷ്യം!. നമ്മൾ കനമില്ലാതാക്കുന്നത് നമ്മുടെ സ്വപ്നങ്ങളിലാണ് !. ഞാൻ കണ്ടുവളർന്ന കാഴ്ചകളുടെ സൗന്ദര്യമാണ് എന്റെ സ്വപ്നങ്ങളിലും "തമിഴന്റെ മകളിലും ". അതാണെന്നെ ദുർബലമാക്കിയത്!. മനസ്സ് പെട്ടെന്ന് ശരീരത്തിൽ നിന്നും വിട്ടു പോകാനെന്ന പോലെ തുനിഞ്ഞത്!. ചെറുപ്പത്തിലേ കണ്ടുതുടങ്ങിയ ഉത്സാഹങ്ങളിൽ, കഷ്ടപ്പാടുകളിൽ എന്നു പറയാൻ ഉമ്മയെ ക്ഷീണിതയായി ഞാൻ കണ്ടിട്ടില്ല!, ഒന്നിനുമൊരു മുട്ടുമുണ്ടായിട്ടില്ല!, എല്ലാ സന്തോഷങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമം എന്നിലെ കരുതലിലാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ കരുതലിന്റെ ഹേതുവായ ഞാൻ ആ കരുതലിനെ എത്ര സ്നേഹിച്ചിരുന്നു. ആ ജീവിതത്തെ എത്ര സ്നേഹിച്ചിരുന്നു . എന്നിലെ സ്നേഹത്തിന്റെ നിർവചനം പോലും ആ കരുതലായിരുന്നു.
ആ കരുതലിൻ കാരണമായുള്ള സ്വപ്നങ്ങളിലൊരുവളായിരുന്നു "തമിഴന്റെ മകൾ.. " ഇരുനിറമാണ് അവൾക്ക്!.. എന്നാൽ അവളുടെ വെളുപ്പ് സൂര്യന്റെ അരിച്ചിറങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു!. നിതംബം മറച്ച കറുകറുത്ത മുടിയിഴകൾ നീരസമുണ്ടാക്കിയെങ്കിലും കാറ്റിന്റെ ഗന്ധമായി ശ്വാസങ്ങളിലലിഞ്ഞു പ്രാണനിൽ പ്രസരിച്ചു!. പാദരക്ഷകളില്ലാതെ പാദസരങ്ങളില്ലാതെ നഗ്നമായ പാദങ്ങൾ രണ്ടിലേയും, ഞെരിയാണിയിലെ കറുപ്പും നഖങ്ങളിലെ ചുമപ്പും തണുപ്പുള്ള ഓർമയാണ്.. പ്രതിഫലനമായാണെങ്കിലും ആ മുന്തിരി വർണമുള്ള ചുണ്ടുകളും ഞാൻ കണ്ടു. ഉച്ചവെയിലിൽ മാത്രം കണ്ടിട്ടുള്ള ഉപ്പനെ ഞാനന്നവിടെ കണ്ടിരുന്നു. ഉമ്മ പറയുക.,. തിളങ്ങുന്നതും വിലപിടിപ്പുള്ളതുമായ എന്തു കണ്ടാലും ഉപ്പൻ അതെടുത്തു കൂട്ടിൽ കൊണ്ടുവെക്കും. നല്ല ഉയരമുള്ള മരങ്ങളിലായിരിക്കും ഉപ്പന്റെ കൂട്!. അതിനു ശേഷം, തമിഴന്റെ മകളെ എന്റെ ധൃതിക്കിടയിൽ ഞാൻ കണ്ടിട്ടില്ല. പിന്നീടുള്ള എത്ര ദിവസങ്ങളിൽ

💬 Comments

View all comments