Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]
വീണ്ടും തലയിണയാക്കിയ ബാഗിലേക്ക് ചരിഞ്ഞു വീണു.
അപ്പോഴാണ് അത് കണ്ടത്; കുറുകി കുറുകി ചുണ്ട് കുടിക്കുന്ന രണ്ട് പ്രണയകല്ലോലിനികൾ ഇടയ്ക്കിടയ്ക്ക് നിർത്തിയിട്ട് മുകളിലെ തിട്ടയിലെ ബെഞ്ചിലിരിക്കുന്ന മറ്റൊരു ജോഡിയെ എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. തൊട്ടടുത്തല്ലാത്തതിനാൽ കുറച്ച് സൂഷ്മമായിത്തന്നെ ഞാൻ തുറിച്ച് നോക്കിയിരുന്നു.... ഓ..അതാണ്; കുറച്ച് കഴിഞ്ഞപ്പോൾ കാര്യം മനസിലായി. നാലാളും ഫ്രണ്ട് സ്ക്കളാണെന്ന് തോന്നുന്നു. ഘട്ടം ഘട്ടമായി പിടുത്തം വലി ഉമ്മ ഒക്കെ കഴിയുമ്പോൾ തംസപ്പ് കാണിയ്ക്കുന്നുണ്ട്. ചെറിയൊരു ചമ്മലും എന്തോ നേടിയ ചിരിയുമൊക്കെയായി പലതരം കുലുങ്ങലും ആടലും ചിരിയുമൊക്കെയായി നല്ല ടൈം പാസ് തന്നെ.. പ്രീ പ്ളാൻഡായി കൂട്ടു ചേർന്ന് വന്നതായിരിക്കാം.... എന്തായാലും ഇടയ്ക്കിടെ കഥകളി കാണിയ്ക്കുന്നത് കൊണ്ട് ഒരു വെറൈറ്റി ഒക്കെ ഉണ്ട്. .... പക്ഷെ പതിവ് പോലെ എന്റെ വായിൽ നോട്ടം അവരും കണ്ടുപിടിച്ചുവെന്ന് തോന്നുന്നു.. ഇടയ്ക്കിടെയുള്ള നോട്ടത്തിൽ ഒരു വൈക്ളബ്യം. വേഗം തന്നെ അടി നടന്ന ഭാഗത്തേക്ക് തല ചെരിച്ച് വെച്ച് നാട്ടുകാരുടെ കുലങ്കഷമായ ചർച്ചകളിലേക്ക് ഞാനൊന്നു മറിഞ്ഞില്ലേയെന്ന ഭാവത്തിൽ കാക്കയെപ്പോലെ ചരിഞ്ഞു നോക്കിക്കൊണ്ട് ബാഗിലേക്ക് തല വെച്ച് കിടന്ന് നിവർന്നുകൊണ്ട് തൂവാലയിൽ മുഖം മറച്ചു.. ഒന്ന് രണ്ട് വട്ടം സൂക്ഷിച്ച് നോക്കിയ ശേഷം അവര് പഴയ റൂട്ടിലായപ്പോൾ ഞാനും ആശ്വാസത്തോടെ ബാഗ് തുറയ്ക്കാൻ കൈ നീട്ടിച്ചെന്നു...
ഇനിയെന്തായാലും ചുറ്റുമുള്ള കക്ഷികളും കൂടി എന്നെക്കണ്ട് പോകണ്ടെന്ന് കരുതി ഒരാപ്പിളും കൂടി കടിച്ചു കൊണ്ട് വീണ്ടും പഴയപടി കിടന്നുകൊണ്ട് ആർക്കും പെട്ടന്ന് പിടികിട്ടാത്ത രീതിയിൽ തൂവാല മറയ്ക്കുള്ളിൽകണ്ണ് ചിമ്മി..
അഞ്ച് പത്ത് മിനിറ്റുകൾ കടന്നുപോയി. ഇടയ്ക്കിടെ കടന്നുപോകുന്ന ചേച്ചിമാരൊക്കെ ഒന്ന് സൂക്ഷിച്ച് നോക്കി
💬 Comments
View all comments