0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

സാർത്ഥക് ഉണ്ട്. കൂടെ മൻസൂറും ഉണ്ട്. രണ്ടാളുടെയും മുഖം മുഴുവനും ചോര !!! കൈ രണ്ടും കെട്ടിയിരിക്കുന്നു.

വാ മോനെ..
നിനക്ക് ശ്രാവണിന്റെ കൊട്ടേഷൻ തരുമ്പോ നീയാലോചിച്ചില്ലേ..
എന്നെങ്കിലും ഞാനിതൊക്കെ അറിയുമെന്ന്!!!.

പക്ഷെ ഇവന്മാരുണ്ടലോ!! ഞാനത്ര അടിച്ചിട്ടും നിന്റെ കൂട്ടുകാരന്റെ പല്ല് രണ്ടെണ്ണം ഞാൻ എടുത്തിട്ടും ഒരക്ഷരം നിന്നെ കുറിച്ച് പറഞ്ഞില്ല!! ഒടുക്കം ഞാൻ തന്നെ മനസിലാക്കുകയായിരുന്നു.
തെറ്റിയില്ല !! അപ്പോ നീ തന്നെയാണല്ലേ തുറുപ്പ് !!

ഹ്ഹ..എല്ലാരും ചിരിച്ചപ്പോൾ ഞാൻ എന്റെ തോക്ക് പാന്റിന്റെ പിറകിൽ നിന്നും ചെട്ടിയാരുടെ മുഖത്തേക്ക് ചൂണ്ടി.

പൊട്ടിക്കും ഞാൻ.

പൊട്ടിക്ക്!! നീ കാണട്ടെ!!

ഡാ നീ എന്റെ വീട്ടിൽ കയറി ഇവിടെ വന്നു എന്നെ പൊട്ടിക്കുമോ….

ഞാൻ പിന്നെ നോക്കിയില്ല !!!
അയാളുടെ കാലിൽ തന്നെ വെടിവെച്ചു.

ആഹ് ആഹ് !! ചെട്ടിയാർ നിലത്തു വീണു പിടയാൻ തുടങ്ങി!

എല്ലാവന്മാരും ചെട്ടിയാരുടെ കൂടെ കൂടി. ഞാൻ സാർത്ഥകിനെയും, മൻസൂറിനെയും വിളിച്ചു എണീപ്പിച്ചു. അവരുടെ കയ്യിലെ കെട്ടഴിക്കുമ്പോ ചെട്ടിയാരെ അവമ്മാര് ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ നോക്കി. ഞങ്ങളുടെ നേരെ മൂന്നാലു പേര് വട്ടം കൂടിയപ്പോൾ അവർക്ക് നേരെയും ഞാൻ തോക്ക് ചൂണ്ടി. അവർ വഴിമാറിയപ്പോൾ രണ്ടാളും എന്റെ ബൈക്കിൽ ഇരുത്തി ഞാൻ പാഞ്ഞു.

രണ്ടാളെയും ഞാൻ ക്ലിനിക്കിൽ എത്തിച്ചു. തിരിച്ചു ഞാൻ എന്റെ വീടെത്തും മുന്നേ, എന്റെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുന്നു ഞാൻ വണ്ടി നിർത്തി. സോനം ആയിരുന്നു…..അവൾ കരയാൻ തുടങ്ങി. അമ്മയെയും പല്ലവിയെയും മൂന്നാലു പേര് ചേർന്ന് പിടിച്ചോണ്ട് പോയിരിക്കുന്നു. എന്ത് ചെയ്യണം പോലീസിൽ പോണോ…. ശ്രാവണിനോട് സഹായം ചോദിക്കാണാ….
ഞാൻ

💬 Comments

View all comments