Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തുകൊണ്ട് ആലോചിച്ചു. എന്റെ ഫോണിലേക്ക് പഴയ അതെ പ്രൈവറ്റ് നമ്പറിൽ നിന്നും രണ്ടു missed കാൾ കണ്ടു. ഇവമ്മാരെന്തിനാ എന്റെ പിറകേ..ഇനി അങ്ങേരാണോ…!!!!
എന്ത് ചെയ്യണമെന്നറിയാതെ നില്കുമ്പോ ഞാൻ ആ പ്രൈവറ്റ് നമ്പറിലേക്ക് നോക്കിയിരുന്നു. വീണ്ടുമതിൽ കാൾ വന്നപ്പോൾ ഞാൻ എടുത്തു.
ഹലോ..
ചെട്ടിയാരുടെ കാലിനു വെടിവെച്ചല്ലേ
മിടുക്കൻ!!
താനേതാണ്…
നിന്റെ ജീവന്റെ അവകാശി!!
കോപ്പ്!!
ഒന്ന് പോയെ..
പ്രണോയ് ! നീ നിന്റെ അമ്മയെ പെങ്ങളെ ആലോചിച്ചു പേടിക്കണ്ട. അവരെ ഞാൻ തന്നെയാണ് മാറ്റിയത്, ചെട്ടിയാരുടെ ആൾകാർ അവരെയാണ് ഇനി ടാർഗറ്റ് ചെയ്യുക! നീ തല്ക്കാലം ഞാൻ പറഞ്ഞപോലെ മാത്രം ചെയ്യ് അവർ രണ്ടാളും സേഫ് ആണ്.
ചെട്ടിയാർ ഡ ശത്രുവായ ശ്രാവണിന്റെ കൂട്ടുകാരനില്ലേ, നിനക്കറിയാമല്ലോ അവനെ. അവനൊരു ഒരു പാർസൽ നീ എത്തിക്കണം ബൈക്കിൽ ചെന്നാൽ മതി. നീ ഒരുത്തനെ തല്ലിയില്ലേ, രഞ്ജീത് അവൻ തരും കിറ്റ്. നീ അത് അതു കൊടുത്താൽ മതി.കേട്ടല്ലോ. നിന്റെ അമ്മയും പെങ്ങളും സേഫ് ആയിരിക്കും.
രഞ്ജീത്തിന്റെ കയ്യിൽ പാരസെൽ വാങ്ങിച്ചിട്ട് ഞാൻ തനിച്ചു ശ്രാവൺ ഭായിടെ അടുത്തെത്തി. വരുന്ന വഴിയിലൊക്കെ നല്ല ചെക്കിങ് ഉണ്ടായിരുന്നു, പക്ഷെ ഞാൻ ചെറിയ വഴികൾ എല്ലാം എടുത്താണ് അവിടെത്തിയത് . ആരോ ഒറ്റിയത് കൊണ്ടാവാം എന്നെയേല്പിച്ചത്. ഞാൻ അത് കൊടുത്തപ്പോൾ അവരെനിക്ക് ഒരു അത്യവശ്യം ഭാരമുള്ള ഒരു സ്യൂട് കേസ് തന്നു. രഞ്ജീത് നെ ഏൽപ്പിക്കാനും പറഞ്ഞു, ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോ അമ്മയും പല്ലവിയിലും വീട്ടിലുണ്ടായിരുന്നു. അവർക്കൊന്നും മനസിലായില്ല. അവരെത്ര ചോദിച്ചിട്ടും ഞാൻ പക്ഷെ ഒന്നും അവരോടുന്നും
💬 Comments
View all comments