Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
അവന്റെ തോളിലെ ബുള്ളെറ്റ് സ്വയം എടുത്തു. പല്ലവിയും അമ്മയും ഞങ്ങൾക്ക് മരുന്ന് കെട്ടി വെച്ച് തന്നു.
രഞ്ജീത് ബെഡിലേക്ക് ഒന്ന് കിടക്കുമ്പോ ഞാൻ നേരെ ചെട്ടിയാരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. രഞ്‌ജിത്തിന്റെ ഫോൺ ഞാൻ ടേബിളിൽ നിന്നും എടുത്തു. അതിൽ കോട്ട് ഒക്കെയിട്ട, ഒരാളുടെ ഒന്ന് രണ്ടു ഫോട്ടോസ് കണ്ടു, ഇയാളായിരിക്കും എന്നെ തുടരെ വിളിച്ച പ്രൈവറ്റ് നമ്പർ എന്ന് ഞാനൂഹിച്ചു.
ഹോസ്പിറ്റൽ എത്തി, ചെട്ടിയാർ ഹോസ്പിറ്റലിൽ കിടക്കുന്നു,
ചുറ്റും മൂന്നുപേരുണ്ട്. എന്നെ കണ്ടതും അയാൾ പല്ലു കടിച്ചു മുറുമുറുത്തു. അയാളുടെ കഴുത്തിൽ പിടിച്ചുകൊണ്ട്
ഞാൻ പറഞ്ഞു. നിന്റെ എല്ലാവന്മാരെയും ഞാൻ തീർത്തിട്ടുണ്ട്.
നിന്റെ കാലും പോയി. ഇനി നീ എന്ത് കാണിക്കാൻ ആണെടാ…
എന്റെ അനിയൻ കൊല്കത്തയിൽ നിന്നും വരുന്നുണ്ട് നിന്നെ തീർക്കാൻ. നിന്നെയും കൊന്നു ഒപ്പം നിന്റെ അമ്മയും പെങ്ങളെയും അവൻ കൊണ്ട് പോകും. ജീവിതകാലം മുഴുവൻ അവൻ അവളെ വെപ്പാട്ടിയപോലെ വെക്കും!!!
ഡാ ആഹ് ആഹ്…
ഞാൻ അവന്റെ കരണത് ഒന്ന് പൊട്ടിച്ചുകൊണ്ട് അവന്റെ മുറിഞ്ഞ കാലിൽ പിടിച്ചമർത്തിയപ്പോൾ ചെട്ടിയാരുടെ കണ്ണ് നിറഞ്ഞു.
നിന്റെ അനിയൻ വന്നാലും ഞാൻ അവനെ തീർക്കും.
പിന്നെ ഞാൻ ഇങ്ങോട്ട് വന്നത്. നിനക്ക് ഇയാളെ അറിയാമോ ആരാണെന്നു എന്ന് ചോദിയ്ക്കാൻ ആണ് അല്ലാതെ സഹതാപം കൊണ്ടോ മാസ്സ് ഡയലോഗടിക്കാനോ അല്ല !!. രഞ്‌ജിത്തിന്റെ ഫോൺ എടുത്തു ഞാൻ അതിന്റെ ഗാലറി ആ കോട്ടിട്ട മനുഷ്യന്റെ ഫോട്ടോ ചെട്ടിയാരെ കാണിച്ചു.
മൃണാൾ ഭായ്!!!!!!!
ചെട്ടിയാർ പിടഞ്ഞെണീറ്റു !!
എനിക്ക് അയാളുടെ മുഖഭാവം കണ്ടു ഒരു തേങ്ങയും മനസിലായില്ല!! ഇനിയിപ്പോ
💬 Comments
View all comments