0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

അച്ഛനെയും അമ്മയെയും അവൾ തന്നെ കൺവിൻസ് ചെയ്തു എന്ന് ഫോൺ വന്നപ്പോൾ ആണ് അച്ഛന് ജീവൻ ശെരിക്കും വന്നത്. അന്ന് രാത്രി തങ്കിയും വിജയമ്മയും ഞങ്ങളുടെ വീട്ടിൽ തന്നെയാണ് അത്താഴം കഴിച്ചത്. അവരെ കൊണ്ടാക്കാൻ ഞാൻ അവരുടെ വീട് വരെ ചെന്നു. വിജയമ്മ അകത്തേക്ക് കയറിയപ്പോൾ ഞാൻ പടിയിൽ അവളുടെ കൈകോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു…

“എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും വലുത് നീയാണ് പെണ്ണെ..”

അവളെ ഞാനിറുക്കി പുണർന്നുകൊണ്ട് മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി….

“ശരത് …...എന്തിനാ ഇത് വേണ്ടായിരുന്നു …..
എല്ലാരേയും വിഷമിപ്പിക്കാൻ വേണ്ടി ? നിന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം …....എനിക്കിപ്പോ മോഹങ്ങളൊന്നും ഇല്ല, നീയെന്തിനാണ് ഈ പൊട്ടിപ്പെണ്ണിന്റെ പിറകെ വരുന്നേ ??? അമ്മയ്ക്ക് നീതുവിന്റെ സ്‌ഥാനത്തു എന്നെ കാണാൻ കഴിയുമോ ...ഒരിക്കലുമില്ല.
ഇതൊരിക്കലും നടക്കാൻ പാടില്ല, എനിക്ക് സമ്മതമല്ല …!!!!!!”

“അർച്ചന ….. നീ നിന്റെ മനസ്സിൽ തൊട്ടു നീ പറ ഞാനില്ലെന്നു ……
ചങ്കു പറിക്കുന്ന വേദനയും കടിച്ചുപിടിച്ചുകൊണ്ട് അന്ന് നീ പറഞ്ഞിട്ടോടിയില്ലേ ???? നീതുവാണ്‌ എനിക്ക് ചേരുന്നതെന്നു….
നിനക്കെങ്ങനെ കഴിയുന്നു….എന്നിട്ടു ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ഒരു ചിരിയും ചിരിച്ചിട്ട് എന്താണിതിന്റെയൊക്കെയർത്ഥം????”

“ശരത് ...ഞാനൊരാളെയേ എന്റെ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു ….
ഒരാളെയേ സ്നേഹിക്കുകയും ചെയ്യൂ ….പക്ഷെ അയാളെനിക്ക് ഡെസേർവ് ചെയ്യുന്നില്ല. എന്റെ പ്രണയത്തിനു ആയുസ് എന്നെക്കാളുമുണ്ടായിരിക്കും….നിന്റെയൊപ്പം ഈ വിരലിൽ പിടിച്ചു ഞാൻ ആ വരമ്പത്തൂടെ നടന്നു തുടങ്ങിയതുമുതലുള്ള ഓർമ്മകൾ തന്നെ എനിക്കി ജീവിതത്തിൽ ധാരാളം …. പ്രണയമെന്ന പുണ്യം നീയെന്നിൽ നിറച്ചിട്ടുണ്ട് …..അത് മരിക്കുവോളം എന്റെയുള്ളിൽ ഉണ്ടാകുകയും ചെയ്യും….. എനിക്ക് അതുമതി.”

💬 Comments

View all comments