Chapter Title : ? തങ്കി [കൊമ്പൻ]
“അർച്ചന….എന്റെ അമ്മയ്ക്കും അച്ഛനും നീതുവിനെ ഇഷ്ടമാണ്. പക്ഷെ അതുകൊണ്ട് നിന്നെയവർ ഇഷ്ടപ്പെടുന്നില്ല, എന്നർത്ഥമൊന്നുമില്ല, ഏതൊരു പരെന്റ്സ് ഉം ആഗ്രഹിക്കുന്നതെ അവരും ആഗ്രഹിക്കുന്നുള്ളു. പക്ഷെ നീതു. അവൾക്ക് എന്നോടുള്ള ഇഷ്ടമെന്ന് പറയുന്നത്, അവൾക്കൊരു കൂട്ട് എന്ന നിലയിൽ മാത്രമാണ്. അല്ലാതെ …… അവൾക്കെന്നോടോ എനിക്ക് അവളോടോ സൗഹൃദത്തിന്റെയപ്പുറം ഒന്നും ആവണമെന്നില്ല…. ”
“ഞാൻ നിനക്ക് ചേർന്ന പെണ്ണല്ല …..ശരത്. പ്ലീസ് …...”
“ഈ എന്റെയൊപ്പം കൈപിടിച്ച് നടന്നപ്പോൾ ….എന്റെ മാറിൽ നീ ഉറങ്ങിയപ്പോൾ സന്തോഷമായിരുന്നില്ലേ …...അതുപോരെ …...നീയെനിക്ക് മാത്രമാണെന്ന് വിശ്വസിക്കാൻ ….???”
“നീ വെറുതെ എന്റെ മനസ് മാറ്റാൻ നോക്കണ്ട …..ഞാൻ നിന്നെയോർത്തു ജീവിച്ചോളാം….ഞാനത് തീരുമാനിച്ചിട്ടുണ്ട് ...”
“ശെരി...ഞാൻ നിര്ബന്ധിക്കില്ല …പക്ഷെ എന്നെ വേണ്ടാന്ന് പറയാൻ ഉള്ള ഒരു കാരണം ഒരേ ഒരു കാരണം മാത്രം നീ പറഞ്ഞിട്ട് പൊയ്ക്കോളൂ ….ഞാൻ ശല്യം ചെയ്യില്ല!!!!!!”
“നീയെന്താ ശരത് പറയുന്നേ …..”
“കാരണം പറഞ്ഞിട്ട് പോയ്കോള്ളു…..”
“വേണ്ട ശരത് ….പ്ലീസ് …….അതെനിക്ക് പറയാനാകില്ല …..”
“അതെന്താണ് …. ”
“നിന്റെ കൂടെ പഠിച്ചവരും, ജോലി ചെയുന്നവരുമൊക്കെ എന്നെ എങ്ങനെയാകും കാണുക എന്ന് നീ എന്റെ സ്‌ഥാനത്തു ആലോചിച്ചിട്ടുണ്ടോ ...ഭാഗ്യം കൊണ്ട് മാത്രം ഇത്രയും നല്ല ചെക്കനെ കിട്ടിയപോലെ എന്നെ കാണും ….വേണ്ട ശരത്, അതെനിക്ക് താങ്ങാനാകില്ല ….നിന്നെ എപോഴെങ്കിലും ആരെങ്കിലും അതെ കണ്ണിൽ കൂടെ നോക്കുന്നത് നിനക്ക് ഫീൽ ചെയ്തിട്ടുണ്ടോ? ഉണ്ടാകില്ല ….നിന്റെ വീട്ടിൽ വരുന്ന നിന്റെ ക്ളോസ് ഫ്രെണ്ട്സ് പോലും ചോദിച്ചിട്ടില്ലേ ….നിനക്ക് ഞാൻ ചേർന്ന പെൺകുട്ടി അല്ലാന്നു ….”
“ങ്ങും …...അതെന്തിനാ നമ്മൾ അറിയുന്നേ ….അർച്ചന, നീയെന്റെയല്ലേ
💬 Comments
View all comments