0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

….ഇത്രയും നാളും നമ്മൾ ഒന്നിച്ചു നടന്നപ്പോ കിട്ടിയ കൊച്ചു കൊച്ചു നിമിഷങ്ങളെ കുറിച്ച് നീ ആലോചിക്ക് ...ലൈഫ് ലോങ്ങ് അതെല്ലാം നമുക്കുണ്ടാകുന്നതിനെ കുറിച്ച് ആലോചിക്ക് ….
ഇഷ്ടമല്ലെങ്കിൽ ….എന്നെ വേണ്ടെങ്കിൽ …..നീയെന്തിനാ ഇങ്ങനെ ഇപ്പൊ എന്നെ കെട്ടിപിടിച്ചു കരയുന്നത് ….അർച്ചന ….”

“വേണ്ട….ശരത് …..”

“സമ്മതം ആണെങ്കിൽ നാളെ രാവിലെ കുളിച്ചു ഒരുങ്ങിയിട്ട് നിൽക്ക് നമുക്കൊരിടം വരെ പോകാം ….ഞാൻ 8 മണിയാകുമ്പോ വരാം ….”

അതും പറഞ്ഞു ഞാൻ തിരികെ ഇരുട്ടിലൂടെ നടന്നു വീടെത്തി. അമ്മയും അച്ഛനും എന്നോട് തങ്കിയെന്തു പറഞ്ഞെന്നു ചോദിക്കുമ്പോ, അവളെ സമ്മതിപ്പിക്കാൻ ഞാനൊത്തിരി പാട് പെട്ടെന്ന് പറഞ്ഞു.
പക്ഷെ ഇപ്പോഴും എനിക്ക് ചേർന്ന പെൺകുട്ടി അല്ല അവൾ എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ….

അത് കേട്ടെന്റെ അമ്മ അച്ഛനെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു….

“ഇത്രയും നാളും അവളുടെ മനസ് അറിയാതെ ….ഞാൻ നീതുവിനെ കുറിച്ച് അർച്ചനയോടു പറഞ്ഞതെല്ലാം ….അവൾക്ക് ശെരിക്കും വേദനിച്ചു കാണും. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമാണെങ്കിൽ അതിൽ കൂടുതൽ എന്താ മോനു ….അമ്മയ്ക്ക് വേണ്ടത് …..”

“അത് മാത്രമല്ലമ്മേ …. അവൾക്ക് ഞാൻ ഭാഗ്യം കൊണ്ട് കിട്ടുന്നപോലെ മറ്റുള്ളവർ അവളെ കാണുമെന്ന വേദനയാണ് അവളെയിതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ….”

“മോനെ നിന്റെ അച്ഛനാ ഞാൻ, ഞാനവളോട് സംസാരിക്കാം …...കൃഷ്ണേട്ടനും ഞാനും സംസാരിച്ചിട്ടുണ്ട് ...അവനൊരു പക്ഷെ അതോർമ്മ കാണില്ലായിരിക്കും ….”

“വേണ്ടച്ഛാ, അവളുടെ തീരുമാനം അവൾക്ക് തന്നെ വിട്ടുകൊടുത്തിട്ടുണ്ട് ...നാളെ അമ്പലത്തിലേക്ക് പോകാൻ വേണ്ടി ഞാൻ പറഞ്ഞിട്ടുണ്ട് ...അവൾ വരുമെങ്കിൽ …..നോക്കാം, ഇല്ലെങ്കിൽ ….”

കിടന്നിട്ടുറക്കം വരാതെ ഞാൻ തിരിഞ്ഞു മറിഞ്ഞു കിടന്നു.

💬 Comments

View all comments