Chapter Title : ? തങ്കി [കൊമ്പൻ]
അവളുടെ അവസ്‌ഥയും ഇത് തന്നെയായിരിക്കുമെന്നെനിക്കറിയാമായിരുന്നു. രാവിലെ എണീറ്റ് ഞാൻ കുളിച്ചു മുണ്ടും ഷർട്ടുമിട്ടുകൊണ്ട് കാറുമെടുത്തു തങ്കിയുടെ വീടിന്റെ മുന്നിലെത്തി ഹോൺ അടിച്ചു. പുളിയില കരയുള്ള സാരിയുമുടുത്തുകൊണ്ട് വിജയമ്മ അവളുടെ മുടിയിൽ മുല്ലപ്പൂവും ചൂടി കൊണ്ട് ഉമ്മറത്തേക്കവൾ ചിരിച്ചുകൊണ്ട് വന്നു.
അന്നാദ്യമായാണ് എന്റെ കാറിലാവൾ കയറുന്നത്. പിറകിലേക്ക് കയറാൻ ഡോർ തുറക്കുന്ന അവളെ ….
“ഹാലോ ...മുൻപിൽ കേറിയാ മതി ...” അവൾ മന്ദം മന്ദം ഫ്രണ്ട് ഡോർ തുറന്നു ചിരിയടക്കികൊണ്ട് സാരിയൊതുക്കി സീറ്റിലേക്ക് ഇരിന്നു.
“നോക്കിയിട്ട് പോയിട്ട് വരണെ മക്കളെ ….” വിജയമ്മയുടെ കണ്ണിൽ നനവോടെ അവരെന്നെ നോക്കി ചിരിച്ചു.
“ഉറങ്ങീലെ ….കണ്ണൊക്കെ എന്താ കലങ്ങിയിരിക്കുന്നത് ...” ഒന്നുമറിയാത്തപോലെയവളുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്. ഇന്നലെ രാത്രി മുഴുവനും എന്നെ കരയിപ്പിച്ചിട്ട്….
“നന്നായിട്ടുറങ്ങി അതാണ് ….നിന്റെ കണ്ണെന്തേ ചുവന്നിരിക്കുന്നേ ...”
“അമ്മ വഴക്ക് പറഞ്ഞു …..”
“എന്ത് പറഞ്ഞിട്ട് ….”
“ഈ കല്യാണം വേണ്ടാന്ന് പറഞ്ഞതിന് ….”
“തിരിച്ചു വന്നിട്ട് നിനക്ക് വയറു നിറയെ തരാൻ ലക്ഷ്മി ടീച്ചർ കാത്തിരിക്കുന്നുണ്ട് വീട്ടില് ...”
“അയ്യോ ….!!”
“ഹഹ ….എന്താലോചിച്ചപ്പോഴാ വരാമെന്നു വെച്ചേ ???”
“അമ്മ ഒരു കാര്യം പറഞ്ഞു ….”
“എന്ത് …?”
“ഒരുവയസിൽ വെച്ച് നമ്മൾ രണ്ടാളും കൂടെ ഒന്നിച്ചു കിടത്തിയാലേ കരയാതെ ഇരിക്കുമായിരുന്നുള്ളത്രേ ….രണ്ടാളും കയ്യും പിടിച്ചാണ് ഉറങ്ങുമ്പോ പോലും ന്നു …. അവർക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു ...പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ടാകുമല്ലോ എന്ന് കരുതിയാണ്…. അമ്മ അത് നിന്നോട് പറയാതെ ഇരുന്നത് ….ഒരിക്കലെന്നോടു ചോദിച്ചിട്ടുണ്ട് രണ്ടാം
💬 Comments
View all comments