Chapter Title : ? തങ്കി [കൊമ്പൻ]
ക്ലാസിലോ മറ്റോ ….ആണെന്ന് തോനുന്നു ….വലുതാകുമ്പോ രണ്ടാൾക്കും ഇതുപോലെ ഇഷ്ടം ഉണ്ടെങ്കിൽ കെട്ടിച്ചു തരാം എന്ന് ...അന്ന് പക്ഷെ ഞാൻ അത് കേൾക്കുമ്പോഴേ അമ്മയുടെ മടിയിൽ നിന്ന് ഓടുമായിരുന്നു ….ഇന്നിപ്പോ ….”
“നീയിതൊക്കെ എല്ലാം ഓർത്തിരിപ്പുണ്ടോ….”
“ഒരുപാടൊരുപാട് ...കാര്യങ്ങൾ ഓർമയിലുണ്ട് …..”
സ്‌കൂളിന്റെ അടുത്തുള്ള കൃഷ്ണന്റെ അമ്പലമെത്തിയപ്പോൾ ഞാനുമവളും ഒന്നിച്ചു നിന്ന് തൊഴുതു. ആ പൂജാരി ഞങ്ങളെ കണ്ടു ചിരിച്ചുകൊണ്ട് ചന്ദനം തന്നു. ഞാനവളുടെ നെറ്റിയിൽ ഇട്ടുകൊണ്ട് കൈപിടിച്ച് വലം വെച്ചു. ആൽത്തറയുടെ തിണ്ണയിൽ ഇരുന്നുകൊണ്ട് ഇളം കാറ്റിൽ ചൂട് പായസം ആലിന്റെ ഇലയിൽ കഴിച്ചപ്പോൾ വീണ്ടും പഴയ ഓർമ്മകൾ ഞങ്ങളെ തേടിയെത്തി …..
വീട്ടിലേക്കെത്തിയപ്പോൾ ലക്ഷ്മി ടീച്ചർ എന്നെയും തങ്കിയെയും ടേബിളിൽ ഇരുത്തി ബ്രെക്ഫാസ്റ് തന്നു. ശേഷം തങ്കിയുടെ ചെവിയിൽ പിടിച്ചുകൊണ്ട്
“നിനക്ക് എന്റെ മോനെ വേണ്ടാ ല്ലെടി ...കുറുമ്പി”
“ആഹ് അമ്മാ ….”
“ആരാ എന്റെ മരുമോളെ വേദനിപ്പിക്കുന്നെ ….” ന്നും പറഞ്ഞു അച്ഛനുമൊപ്പം കൂടി.
“അർച്ചന, ജീവിതം ഒന്നേയുള്ളൂ ...പ്രണയിച്ചുകൊണ്ട് ആണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് ...അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….
അർച്ചന ശരത്തിനു ചേർന്ന പെണ്ണാണ് ...അത് ഞങ്ങൾക്ക് രണ്ടാൾക്കും നന്നായിട്ടറിയാം ...” എന്റെ അച്ഛനും അമ്മയും തോളിൽ കൈകോർത്തുകൊണ്ട് തങ്കിയെ ചുംബിച്ചു. പൊട്ടിപ്പെണ്ണ് അപ്പോഴും കരഞ്ഞു.
“ഞാൻ പോട്ടെ …. ഇന്ന് കുറച്ചു തയ്യൽ ചെയ്യാനുണ്ട് ...”
“ഉം … ” അമ്മ ഒരുവട്ടം കൂടെ അവളെ മുത്തമിട്ടുകൊണ്ട് യാത്രയാക്കി.
സ്‌പെയ്‌നിലേക്ക് പോകും മുന്നേ മോതിരം മാറാൻ ഉള്ള ചടങ്ങ് ലളിതമായി നടത്താൻ വേണ്ടി അമ്മയും അച്ഛനും തീരുമാനിച്ചു. നീതുവിന്റെ സെലെക്ഷൻ ആയിരുന്നു മോതിരം.
💬 Comments
View all comments