Chapter Title : ? തങ്കി [കൊമ്പൻ]
അങ്ങനെ ആ ചടങ്ങു കഴിഞ്ഞപ്പോ എന്റെ പെണ്ണിന്റെ മുഖത്തു കുഞ്ഞുന്നാളിൽ ഞാൻ കണ്ട മനോഹരമായ പുഞ്ചിരി വീണ്ടും ഉദിച്ചുയുരുന്നത് ഞാൻ കണ്ടു…
സ്‌പെയിനിലെ കോഴ്സ് കഴിയാൻ വേണ്ടി ഓരോ നാളുകളായി എണ്ണി ഞാൻ കാത്തിരുന്നു. അവൾക്കൊരു ഫോൺ ഞാൻ വാങ്ങിച്ചുകൊടുത്തിട്ടാണ് പോയത്. അതുകൊണ്ട് വിചാരികുമ്പോഴൊക്കെ എന്റെ പെണ്ണിന്റെ ശബ്ദമെനിക്ക് കേൾക്കാം.
നീതു ഓസ്‌ട്രേലിയയിൽ നിന്നും ലീവിന് വന്നപ്പോൾ തങ്കിയുടെ കൂടെ ഒരൂസം താമസിച്ചാണ് പോയത്, അവർ രണ്ടാളും ഞാൻ വിചാരിച്ചതിലും വേഗത്തിൽ കൂട്ടായത് എന്നെ അത്ഭുതപെടുത്തി.
എന്റെ ലക്ഷ്മി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി റിട്ടയർ ആയതും ആ വർഷമായിരുന്നു. തങ്കിയുടെ ചേച്ചി പാറു അവരുടെ ഭർത്താവിന്റെയൊപ്പം ആദ്യമായി വീട്ടിലേക്ക് വന്നതും. കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു. വിജയമ്മ പക്ഷെ ദേഷ്യമൊന്നും അവരോടു കാണിച്ചില്ല.

“തങ്കി ….ഇന്നെങ്ങനെ ഉണ്ടായിരുന്നു ….”
“എന്നെ തങ്കിന്നു വിളിക്കണ്ട ….”
“പിന്നെ നിന്റെ പേരെന്താ ...ഞാൻ മറന്നു...‘
“വേണ്ട …..പോ, ഞാൻ ഫോൺ വെക്കുവാ ...”
“പറ തങ്കി ...നിന്റെ പേരെന്താ ...”
“ഫോണിൽ സേവ് ചെയ്തിട്ടിലെ ...അത് നോക്ക് ..”
“ഫോണിൽ തങ്കിന്നാ ….”
“അയ്യേ ...ഫോൺ ചെയ്യുമ്പോ ആരേലും കാണില്ലേ ? അവർ തങ്കി ന്നു കണ്ടാ …..അയ്യോ!! അപ്പോ കൂടെ പടിക്കുന്നവരോടെയൊക്കെ തങ്കിന്നാണോ എന്നെ പറഞ്ഞേക്കണെ ….”
“പിന്നല്ലാതെ ….”
“ങ്ങും ങ്‌ഹും ...എന്താ ശരത് നീയിങ്ങനെ ...അവരൊക്കെ കല്യാണത്തിന് വരുമ്പോ എന്നെ കണ്ടാൽ അങ്ങനെയല്ലേ വിളിക്കാ ...”
“അതിനു നിനക്ക് സ്പാനിഷ് അറിയുമോ ?”
“ങ്‌ഹും ...അറിഞ്ഞൂടാ ...”
“ഇംഗ്ളീഷ് അറിയാമോ ...”
“കുറച്ചു ...”
“എങ്കിൽ
💬 Comments
View all comments