Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]
തന്നെ അദ്ദേഹം 'നീ' എന്നുവിളിച്ചപ്പോള്‍ അവള്‍ക്ക് സുഖകരമായ ഒരനുഭൂതി തഴുകിയത് പോലെ തോന്നി.
"തോന്നീട്ടുണ്ട്,"
അവള്‍ ലജ്ജിച്ച് വിഷമിച്ച് പറഞ്ഞു.
"മേരിക്കുട്ടി പേടിക്കണ്ട,"
അവളുടെ മുഖഭാവം കണ്ടിട്ട് ആശ്വസിപ്പിക്കുന്നസ്വരത്തില്‍ പറഞ്ഞു.
"അതാരാ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. അത് ചോദിക്കേണ്ട ആവശ്യമില്ലല്ലോ. ആളെ അറിയുക എന്നതൊന്നും പ്രധാനമല്ല. മേരിക്കുട്ടീടെ ഭാവം കണ്ടിട്ട് അതിലൊരാള്‍ ഞാന്‍ ആണ് എന്നും ഞാന്‍ അത് അറിഞ്ഞെന്നും അറിഞ്ഞിട്ട് ഞാന്‍ വഴക്ക് പറഞ്ഞ് തല്ലിക്കൊല്ലാന്‍ പോകുവാണ് എന്നും തോന്നൂല്ലോ!"
മേരിക്കുട്ടി ഒന്ന്‍ ഞെട്ടി. അത് അദ്ദേഹം കാണുകയും ചെയ്തു. അദ്ദേഹം അവളെ അദ്ഭുതത്തോടെ നോക്കി. പിന്നെ ആ അദ്ഭുതം പുഞ്ചിരിയായി.
"ഏയ്!! എന്താ ഇത് മേരിക്കുട്ടീ? നീ ഒരു പ്രേതത്തെ കാണുന്നപോലെ എന്നെ നോക്കുന്നത് എന്നാ?"
അവളുടെ മുഖം കുനിഞ്ഞു.
"കമോണ്‍! എനിക്ക് കാര്യം മനസ്സിലായി മേരിക്കുട്ടി. അത് എനിക്ക് പ്രശ്നമല്ല. നിന്‍റെ ഭാഗത്ത് നിന്നുചിന്തിക്കുമ്പം നീ എന്നെപ്പറ്റിയും അങ്ങനെ ചിന്തിച്ചത് സ്വാഭാവികം. അച്ഛന്‍മാരോട് ചിലര്‍ക്ക് അങ്ങനെ തോന്നാറുണ്ട്...അത് വിട്ട് കള!"
അദ്ധേഹത്തിന്‍റെ ഓരോ വാക്കും അവളെ വികാരനിര്‍ഭരയാക്കി. അവളുടെശ്വാസഗതി ഉയര്‍ന്നു. ഈശോയെ, ഇങ്ങേര് ഇങ്ങനയൊക്കെ സംസാരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു.
ഇടവകയിലെ പെണ്ണുങ്ങളില്‍ പലരും അച്ഛനെ ആരാധിക്കുന്നുണ്ട് എന്നത് സത്യമാണ്. അദ്ധേഹത്തിന്റെ വശ്യസുന്ദരമായ രൂപവും ചുറുചുറുക്കും പലരെയും ഉറക്കം കെടുത്തിയിരുന്നു. മേരിക്കുട്ടിയും അവരില്‍ ഒരാള്‍ ആയിരുന്നു. കൊതിയോടെ ആരാധിക്കുന്നതല്ലാതെ ആര്‍ക്കും അദ്ധേഹത്തോട് നേരിട്ട് അടുക്കാന്‍ ധൈര്യമില്ലായിരുന്നു. സ്ത്രീകളെ ഒരു പരിധിയില്‍ കവിഞ്ഞ് അദ്ദേഹം അടുപ്പിചിട്ടില്ലായിരുന്നു. സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുള്ള ഫാദര്‍ കുരിശുംമൂട്ടില്‍ രൂപതയിലെ അറിയപ്പെടുന്ന കൌണ്‍സിലിംഗ് വിദഗ്ധന്‍ കൂടിയായിരുന്നു. കൂടാത്തതിന് പാരാ സൈക്കോളജിയില്‍ ഗവേഷണവും
💬 Comments
View all comments