Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
ഒരുപക്ഷേ കുറ്റബോധവും. ആ നോട്ടം സഹിക്കാനാകാതെ ആദിത്യൻ ഉടനെ മുഖം തിരിച്ചു. അവന്റെ മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു. അധികം ഓർമ്മകൾ ഒന്നുമില്ല.
ഒന്നു രണ്ടെണ്ണം മാത്രേ അവനു സ്വന്തമായിട്ടുള്ളു. നീലകണ്ഠത്ത് മനയുടെ വരാന്തയിൽ സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന അമ്മ. തന്നെ മടിയിലിരുത്തി കഥ പറയുന്ന അമ്മ.
അമ്മ മരിച്ച രാത്രിയിലെ കരച്ചിൽ. എല്ലാം ഒരുമിച്ച് ഓർമ്മവന്നു.
"ഇവളാണ് കാരണം. കൂത്തിച്ചി. "
അവന്റെ ഉള്ളിൽ ഒരു ശബ്ദം പറഞ്ഞു.
"അച്ഛനെ എന്നിൽ നിന്ന് അകറ്റിയത് ഇവൾ."
"അമ്മയുടെ സ്ഥാനം എടുത്തത് ഇവൾ."
"ഇപ്പോൾ അമ്മയെ പോലെ നോക്കിയാൽ ഞാൻ വിശ്വസിക്കുമെന്നാണോ?"
അവൻ വീണ്ടും അഞ്ജനയിലേക്ക് നോക്കിയില്ല.
"ഉണ്ണീ!"
സാവിത്രി പെട്ടെന്നു തന്നെ അവന്റെ അടുത്തെത്തി. ആദിത്യൻ പ്രതികരിക്കുന്നതിനു മുമ്പ് അവൾ അവനെ ചേർത്ത് പിടിച്ചു. ഇന്നലെ രാത്രിയിൽ ചെയ്തതിലും ശക്തിയായി.
"എന്റെ കുഞ്ഞേ..."
അവൾ അവന്റെ നെറ്റിയിൽ ഉമ്മവെച്ചു. പിന്നെ വലത് കവിളിൽ. ഇടത് കവിളിൽ. മുടിയിലൂടെ വിരലോടിച്ചു. ഇത്രയും ആളുകളുടെ മുന്നിൽ സംഭവിക്കുന്നത് ആദിത്യനെ അസ്വസ്ഥനാക്കി.
അവൻ അല്പം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാവിത്രി വിട്ടില്ല.
"നന്നായി ഉറങ്ങിയോ ഉണ്ണീ?"
"ഉം."
"കിടക്ക സുഖമായിരുന്നോ?"
"സുഖമായിരുന്നു."
"ആരെങ്കിലും ശല്യപ്പെടുത്തി?"
"ഇല്ല."
"രാത്രി പേടിയോ?"
"ഇല്ല."
"ഭക്ഷണം നന്നായി കഴിച്ചോ?"
"കഴിച്ചു."
"എന്തൊക്കെയാണ് കഴിച്ചത്?"
ആദിത്യൻ ഒരു നിമിഷം ആലോചിച്ചു.
“പുട്ട്... കോഴി…പിന്നെ സ്വൽപ്പം ബീഫ്… "
അത് കേട്ടപ്പോൾ സാവിത്രി ചിരിച്ചു.
"കൊള്ളാം."
"ഇഷ്ടമായോ?"
ആദിത്യൻ തലകുലുക്കി. ചുറ്റും നിന്നവർക്കും കൗതുകം തന്നെയായിരുന്നു ഈ കാഴ്ച. പുതുശ്ശേരി ഇല്ലത്തിലെ സാവിത്രി അന്ത്യർജനം എല്ലാവർക്കും അറിയുന്നത് കഠിനശാസനത്തിന്റെ
💬 Comments
View all comments