Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
രൂപമായിട്ടാണ്.
കുഞ്ഞുകാലത്ത് സ്വന്തം മക്കൾ പോലും അവളെ കണ്ടാൽ ഒന്ന് ഒതുങ്ങിയിരുന്നവരാണ്. പക്ഷേ ഇപ്പോൾ അവരുടെ മുന്നിൽ ഇരിക്കുന്നത് മറ്റൊരാൾ. ഒരു കൊച്ചുമകനെ കണ്ടു ഉരുകുന്ന വൃദ്ധയായ അമ്മമ്മ.
പെട്ടെന്ന് സാവിത്രിയുടെ മുഖം വീണ്ടും മാറി. ഇല്ലത്തിന്റെ കർത്താവ് തിരിച്ചുവന്നു.
"എല്ലാവരും കേൾക്കൂ."
ഒരു ശബ്ദം മാത്രം. ഉടൻ എല്ലാവരും ശ്രദ്ധിച്ചു.,"ഓരോരുത്തരും പോയി വസ്ത്രം മാറി വരണം."
"അരമണിക്കൂറിനുള്ളിൽ."
"പടിപ്പുരയിൽ കൂടാം."
ആരും ചോദ്യം ചെയ്തില്ല.
"ഈ കുട്ടിയെ നിങ്ങൾ അവസാനമായി കണ്ടപ്പോൾ അവന് എത്ര വയസ്സായിരുന്നു?"
ആരോ പറഞ്ഞു.
"ഒരു വയസ്സ്."
"അതെ."
സാവിത്രി പറഞ്ഞു.
"ഇപ്പോൾ പതിനഞ്ചു വയസ്സായി."
"അവന്റെ ജീവിതത്തെക്കുറിച്ച് നമുക്കറിയില്ല."
"നമ്മളെക്കുറിച്ച് അവനും അറിയില്ല."
"അതിനാൽ ആദ്യം സംസാരിക്കാം."
അവൾ പറയുന്നത് ഉത്തരവായിരുന്നു. അത് കേട്ടതും എല്ലാവരും അനുസരിച്ചു. ഗൗരി, പാർവ്വതി, മായ, മീര-അപ്പോളവന് പേരുകൾ അറിയില്ലെങ്കിൽകൂടിയും—എല്ലാവരും അകത്തേക്കോടി. ലളിതയും മാലിനിയും ഭർത്താക്കന്മാരെ വിളിച്ച് അകത്തേക്ക് നടന്നു.
ഹരിദേവന്റെ ഭാര്യയും പോയി. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ പടിപ്പുര ശൂന്യമായി.
അഞ്ജന മാത്രം പോയില്ല. അപർണയും അമൃതയും അവളുടെ അരികിലായിരുന്നു. അവരുടെ ചുവടുകൾ മറ്റു എല്ലാവരുടേതുപോലെ വേഗത്തിലായിരുന്നില്ല. മുഴുവൻ ശരീരവും ക്ഷീണിച്ചപോലെ. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ വീർത്തിരിക്കുന്നു. സാവിത്രി അതുകണ്ടു.
"അഞ്ജനെ."
അവൾ നിന്നു. തല ഉയർത്തി നോക്കി. സാവിത്രിയുടെ ശബ്ദം ഇത്തവണ കടുപ്പമുള്ളതല്ലായിരുന്നു.
"നീ വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാം."
അഞ്ജനയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. പക്ഷേ ഒന്നും പറഞ്ഞില്ല.
"മഹാദേവൻ പോയത് നിനക്കൊരു ആഘാതമാണ്."
ഒരു നിമിഷം സാവിത്രിയും നിശ്ശബ്ദമായി.
"എന്നാൽ അവൻ എന്റെ മകനാണ്."
ശബ്ദം പതറി.
"അതുകൊണ്ട് നിന്റെ ദുഃഖം എനിക്ക്
💬 Comments
View all comments