0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 193K

മനസ്സിലാകും. കാരണം അത് എന്റെയും ദുഃഖമാണ്."

അഞ്ജനയുടെ കണ്ണുനീർ ചാടിപ്പുറപ്പെട്ടു.

"അമ്മേ..."

അത്ര മാത്രമേ പറയാനായുള്ളൂ. സാവിത്രി അവളുടെ കൈയിൽ കൈവെച്ചു.

"കരയരുത് എന്ന് പറയുന്നില്ല."

"പക്ഷേ ജീവിക്കണം. ഇവിടുള്ള ജീവിതം ഇനി കൂടുതൽ കഠിനമായേക്കാം. പക്ഷേ ജീവിക്കണം. “

"അപർണയ്ക്കും അമൃതയ്ക്കും വേണ്ടി."

ശേഷം അവൾ അല്പം ചിരിച്ചു.

"എനിക്കുവേണ്ടിയും."

അഞ്ജന പതുക്കെ തലകുലുക്കി. പിന്നെ രണ്ടുമക്കളെയും കൂട്ടി അകത്തേക്ക് നടന്നു.

എല്ലാവരും പോയതിനുശേഷവും സാവിത്രി സാരി മാറിയില്ല. വെളുത്ത പട്ടുസാരി. വീതിയേറിയ സ്വർണക്കര. ഒരു ചുളിവുപോലും ഇല്ലാതെ ഇപ്പോഴും ഭംഗിയായി. അവൾ വീണ്ടും പടിപ്പുരയിൽ വന്ന് ഇരുന്നു.

അരികിൽ ആദിത്യനെ ഇരുത്തി. അവന്റെ മുടി കൈകൊണ്ട് കോതിക്കൊടുത്തു. ചിലപ്പോൾ നെറ്റിയിൽ അമർത്തി. ചിലപ്പോൾ കവിളിൽ തലോടി. ആദ്യ പത്ത് മിനിറ്റിൽ തന്നെ ആദിത്യന് തോന്നി—ഇങ്ങനെ പോയാൽ താൻ ഒരു കുഞ്ഞല്ലെന്ന് ഇവരെ ആരെങ്കിലും ഓർമ്മിപ്പിക്കണം.

പക്ഷേ അവൻ ഒന്നും പറഞ്ഞില്ല. കാരണം തന്റെ അമ്മ മരിച്ചതിനുശേഷം ഇങ്ങനെ ഒരാൾ സ്നേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമായിരുന്നു. അത് സ്വീകരിക്കണമോ വേണ്ടയോ എന്ന് അവനുതന്നെ ഉറപ്പില്ലായിരുന്നു.

അരമണിക്കൂറിന് ഉള്ളിൽ ആളുകൾ ഒരോരുത്തരായി തിരികെ വന്നു. ആദ്യം വന്നത് ലളിതയായിരുന്നു. പിന്നെ മാലിനി. അടുത്തത് അവരുടെ ഭർത്താക്കന്മാർ. പെൺകുട്ടികൾ. അഞ്ജന.

അപർണ. അമൃത. അങ്ങനെ എല്ലാവരും സ്ഥലമെടുത്തു. സാവിത്രി ഇപ്പോഴും ആദിത്യന്റെ തോളിൽ കൈവെച്ച് ഇരിക്കുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ടപ്പോൾ ചിലർ ചിരിച്ചു.

ചിലർ അത്ഭുതപ്പെട്ടു. പക്ഷേ ശരിക്കും ആരും ഞെട്ടിയില്ല. കാരണം അവർക്ക് ഓർമ്മയുണ്ടായിരുന്നു. ആദിത്യൻ ജനിച്ചപ്പോൾ അവനെ താഴെ വെക്കാതെ നടന്നത് ഈ സ്ത്രീ തന്നെയായിരുന്നു.

പുതുശ്ശേരി

💬 Comments

View all comments