0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 198.4K

ശേഷം രണ്ട് പെൺകുട്ടികൾ മുന്നോട്ട് വന്നു.

ഗൗരി. പാർവ്വതി. ഇന്നലെ മൃതദേഹങ്ങളുടെ അരികിൽ കണ്ട പെൺകുട്ടികൾ. തന്നേക്കാൾ മൂത്തതാണ് ഗൗരി എന്ന് തോന്നി. ഒരു പതിനാറ്. പാർവ്വതി തന്റെ പ്രായം ആണെന്ന് തോന്നുന്നു.

ഇന്നലത്തെ പോലെ മുഷിഞ്ഞ വസ്ത്രങ്ങളല്ല. ഇപ്പോൾ വൃത്തിയുള്ള, വിലയേറിയ കസവു പാവാടയും ബ്ലൗസും ധരിച്ചിട്ടുണ്ട്. രണ്ടിനെയും കണ്ടാൽ ഒരു ചന്തമൊക്കെയുണ്ട്. സത്യം പറഞ്ഞാൽ ഈ മനയിൽ വന്നതിന് ശേഷം കണ്ട സ്ത്രീകളുടെ സൗന്ദര്യത്തിന് അടുത്തു വേറെ ആരും അവന്റെ ഓർമയിൽ വന്നില്ല, അവന്റെ അമ്മ ഒഴികെ.

എങ്കിലും രാവിലെ കണ്ട കൊച്ചു സുന്ദരിയുടെ മുമ്പിൽ ഇവരുടെ സൗന്ദര്യം ഒരു തട്ടു താഴെയാണെന്നു അവന് തോന്നി. ഗൗരി ആദിത്യനെ നോക്കി.

പക്ഷേ ചിരിച്ചില്ല. പാർവ്വതിയും അതുതന്നെ. സാധാരണ സൗഹൃദമോ സന്തോഷമോ ഒന്നുമില്ല. നേരിയ അസ്വസ്ഥത മാത്രം. ആദിത്യന് അതിന്റെ കാരണം മനസ്സിലായില്ല. ഞാൻ വന്നത് ഇഷ്ടമായില്ലേ?

എന്ന് അവൻ ചിന്തിച്ചു. പക്ഷേ ചോദിച്ചില്ല. മര്യാദയ്ക്കായി മാത്രം ചെറുതായി ചിരിച്ചു. അവരും തലയാട്ടി ഇരുന്നു.

അടുത്തതായി മാലിനി അത്ത എഴുന്നേറ്റു. അവളെ കണ്ടപ്പോഴേ ആദിത്യന് മനസ്സിലായി - ഇതാണ് വീട്ടിലെ ഏറ്റവും അപകടകാരിയായ സ്ത്രീ. മുഖത്ത് സ്ഥിരമായ ഒരു പുഞ്ചിരി, ശരീരത്തിൽ ഒരു മാദകത്വം, കണ്ണുകളിൽ വശ്യം. പക്ഷേ ആ കണ്ണുകൾ എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

"ഞാൻ മാലിനി." അവൾ പറഞ്ഞു.

"നിന്റെ ഇളയ അത്ത."

ശേഷം ഭർത്താവിനെ നോക്കി.

"ഇത് വിഷ്ണു."

വിഷ്ണു നമ്പൂതിരി ലജ്ജാശീലനായ ആളായി തോന്നി. അദ്ദേഹം എഴുന്നേറ്റ് പുഞ്ചിരിച്ചു. ഒന്നും മിണ്ടിയില്ല. വീണ്ടും ഇരുന്നു. ആദിത്യൻ മനസ്സിൽ ചിരിച്ചു. രണ്ട് അത്തമാരുടെയും

💬 Comments

View all comments