Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
ഭർത്താക്കന്മാർ ഒരുപോലെയാണ്.
നല്ല മനുഷ്യർ. പക്ഷേ ഭാര്യമാരുടെ മുന്നിൽ ഒന്ന് ഒതുങ്ങിയതുപോലെ. അടുത്തതായി മായയും മീരയും വന്നു. മായ ഗൗരിയെപ്പോലെയായിരുന്നു സ്വഭാവത്തിൽ. പ്രായത്തിൽ പാർവ്വതിയെപോലെയും.
സൗന്ദര്യത്തിൽ ഒന്നിനൊന്ന് മെച്ചം. മുഖത്ത് ചെറിയ ഗർവ്വം. മീര അല്പം സൗമ്യ. പക്ഷേ അവർ രണ്ടുപേരും ആദിത്യനെ വളരെ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു.
അവൻ സംസാരിക്കുമോ? എങ്ങനെയിരിക്കും? മൂക്കുയർത്തിയവനാണോ? ഇല്ലയോ? എന്നൊക്കെയായിരിക്കാം അവരുടെ മനസ്സിൽ. ആദിത്യൻ വീണ്ടും ഒരു മര്യാദാപുഞ്ചിരി സമ്മാനിച്ചു. അവരിൽ ഒടുവിൽ വന്നത് ഏറ്റവും ചെറിയ പെൺകുട്ടിയായിരുന്നു.
"ഞാൻ മീര!"
അവൾ പ്രഖ്യാപിച്ചു. ഇരിക്കുന്നതിന് മുമ്പേ. കുറച്ചുപേർ ചിരിച്ചു. മീര മാത്രം ഇനിയും കാര്യങ്ങളുടെ ഗൗരവം പൂർണ്ണമായി മനസ്സിലാക്കാത്ത പ്രായത്തിലായിരുന്നു.
"ഞാൻ നിന്റെ കൂടെ കളിക്കാൻ വരും. നീയും എന്റെകൂടെ കളിക്കണേ."
“ഡീ... ചേട്ടാന്നു വിളിക്കെടി” അവളുടെ അമ്മേടെ ശാസന.
അവൾ അമ്മേനെ കോക്രി കാണിച്ചു. ആദിത്യൻ ആദ്യമായി ശരിക്കും പുഞ്ചിരിച്ചു.
"ശരി. ഇനി അങ്ങനെ വിളിച്ചോളാം."
മീര സന്തോഷത്തോടെ തന്റെ സ്ഥലത്തേക്ക് ഓടി.
"ഞാൻ പറഞ്ഞില്ലേ!"
അവൾ സഹോദരിമാരോട് പറഞ്ഞു. ഗൗരി മുഖം ചുളിച്ചു. പാർവ്വതിയും മായയും കണ്ണുരുട്ടി. അത് കണ്ടപ്പോൾ ആദിത്യന് വീണ്ടും ചിരി വന്നു. പിന്നെ ഒരു ചെറിയ നിശ്ശബ്ദത വന്നു.
എല്ലാവരുടെയും നോട്ടം അഞ്ജനയിലേക്ക് തിരിഞ്ഞു. അവൾ അല്പനേരം മിണ്ടാതിരുന്നു. ശേഷം എഴുന്നേറ്റു. ആദിത്യൻ ഉടനെ ദൃഷ്ടി മാറ്റി. തന്റെ ഓർമയിലുള്ള അമ്മയെക്കാൾ ഇവൾ സുന്ദരിയാണെന്ന് അവന് തോന്നി.
അതവനെ ദേഷ്യം പിടിപ്പിച്ചു. അവളുടെ മുഖത്തേക്ക് പോലും നോക്കരുതെന്ന് അവൻ തീരുമാനിച്ചിരുന്നു. അഞ്ജന അത് ശ്രദ്ധിച്ചോയില്ലയോ… അറിയില്ല. എന്നാൽ ശബ്ദത്തിൽ വേദനയുണ്ടായിരുന്നു.
"ഇവർ നിന്റെ
💬 Comments
View all comments