0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 223.1K

ജോലി."

എല്ലാവരും ശ്രദ്ധിച്ചു.

"ഉണ്ണിക്ക് ഈ വീട് അറിയില്ല. പരിസരവും അറിയില്ല. അതിനാൽ കാണിച്ചുകൊടുക്കണം."

അവൾ നേരെ പേരെടുത്തു.

"നന്ദന."

നന്ദനയുടെ മുഖം വീണു.

"അതെ. നീയും ഈ കുട്ടികളും കൂടി അവനെ കൊണ്ടുപോ. വീടും കാണിക്കൂ. തോട്ടവും കാണിക്കൂ. കുളവും. പത്തായപ്പുരയും. ക്ഷേത്രവും. കാവുകളും പിന്നെ പാലക്കാവും മേടയും. പക്ഷേ മേടയ്ക്കകമൊക്കെ കാണിക്കുമ്പോൾ സൂക്ഷിക്കണേ."

ഗൗരി ഉടനെ അസ്വസ്ഥമായി. പാർവ്വതി മുഖം ചുളിച്ചു. മായയുടെയും മുഖത്തും വലിയ ആവേശമൊന്നും കണ്ടില്ല. കാരണം മനസ്സിലാക്കാൻ പ്രയാസമില്ല. ഇന്നലെ വരെ ഇവരാണ് വീട്ടിലെ പ്രധാന കുട്ടികൾ.

ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആദിത്യനിലേക്ക് പോയിരിക്കുന്നു. അതിൽ അവർ സന്തോഷവതികളായിരുന്നില്ല. പക്ഷേ മറുവശത്ത് അപർണയും അമൃതയും ഉടനെ എഴുന്നേറ്റു.

"ഞങ്ങൾ കൊണ്ടുപോയ്ക്കൊള്ളാം!"

മീര കൈയടിച്ചു.

"ഞാനും!"

സാവിത്രി ചിരിച്ചു.

"നീയും പോ."

പിന്നെ ആദിത്യന്റെ തോളിൽ കൈവെച്ചു.

"പോയി നോക്കിക്കോ ഉണ്ണീ."

"ഇനി ഇത് നിന്റെ വീടാണ്."

ആ വാക്ക് കേട്ടപ്പോൾ അവൻ ചുറ്റും നോക്കി. വമ്പിച്ച പടിപ്പുര. പഴയ മരത്തൂണുകൾ. നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രം ആ വീട്ടിനുള്ളിലും പുറത്തും തഴച്ചു നിൽക്കുന്നു.

അവനെ നോക്കുന്ന ബന്ധുക്കൾ. സഹോദരിമാർ. അത്തമാർ. സേവകർ. ശത്രുക്കളോ? സുഹൃത്തുക്കളോ? അതൊന്നും ഇനിയും അറിയില്ല. പക്ഷേ ഒരു കാര്യം അവന് ഉറപ്പായി. തന്റെ ജീവിതം മാറാൻ തുടങ്ങിയിരിക്കുന്നു.

നന്ദനയ്ക്ക് വ്യക്തമായ താൽപര്യമില്ലാതിരുന്നെങ്കിലും, സാവിത്രി തമ്പുരാട്ടിയുടെ ഉത്തരവിനെ എതിർക്കാൻ അവൾക്കായില്ല.

"വരൂ," എന്നൊരു വാക്ക് മാത്രം പറഞ്ഞ് അവൾ മുന്നോട്ട് നടന്നു.

ആദിത്യൻ അവളുടെ പിന്നാലെ നടന്നു. പിന്നിൽ ഗൗരി, പാർവ്വതി, മായ, മീര, അപർണ, അമൃത എന്നിവരും.

💬 Comments

View all comments