0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 35.4K

വയ്ക്കാൻ അവൻ വന്നു നോക്കിയോ?”

മറുപടി ഇല്ല.

“അതും പോരേ. വിവാഹമോചനം നിയമപരമായി നടക്കുന്നതിനു മുൻപേ മറ്റൊരു പെണ്ണിനെ കെട്ടി കുടുംബമുണ്ടാക്കി. അതാണ് നിങ്ങളുടെ മഹാദേവൻ.”

കേശവന് തല ഉയർത്താൻ കഴിഞ്ഞില്ല.

“ഇപ്പോൾ അയാൾ മരിച്ചപ്പോൾ എന്റെ കൊച്ചുമകൻ ഓടി വരണമെന്നോ?”

കേശവൻ കൈകൾ കൂട്ടി.

“തിരുമേനീ... ദയവായി അങ്ങനെ പറയരുത്. ആ കുടുംബത്തിലെ ഏക പുരുഷസന്താനമാണ് ആദിത്യൻ. ഉണ്ണി കർമ്മം ചെയ്തില്ലെങ്കിൽ മഹാദേവൻ തിരുമേനിയുടെ ആത്മാവിന് ശാന്തി കിട്ടില്ല.”

തിരുമേനി പുഞ്ചിരിച്ചു. അതൊരു പരിഹാസപുഞ്ചിരിയായിരുന്നു.

“ശാന്തിയോ?”

അച്യുതൻ ചോദിച്ചു.

“അഥർവവേദത്തിന്റെ പേരിൽ ഇരുണ്ട മന്ത്രവാദങ്ങളും നിഷിദ്ധ താന്ത്രികപ്രയോഗങ്ങളും നടത്തി നടന്നവർക്ക് ശാന്തി വേണ്ടതെന്തിന്?”

“തിരുമേനീ...”

“അവരുടെ മോക്ഷത്തെ കുറിച്ച് എനിക്ക് വിഷമമില്ല.”

അന്തരം വീണ്ടും നിശ്ശബ്ദമായി. അപ്പോഴാണ് കാറിന്റെ പിന്നിലെ വാതിൽ മെല്ലെ തുറന്നത്. എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് തിരിഞ്ഞു. ആദ്യം പുറത്തേക്ക് വന്നത് ഒരു കൈ.

ശേഷം രുദ്രാക്ഷമാലകൾ ചുറ്റിയ മെലിഞ്ഞ വിരലുകൾ. തുടർന്ന് ഒരു വൃദ്ധസന്യാസി പുറത്തേക്ക് ഇറങ്ങി. കാവിവസ്ത്രം. കൊഴിഞ്ഞ ശരീരം. നീണ്ട താടി. തീ പോലെ ജ്വലിക്കുന്ന കണ്ണുകൾ.

അത് ഹരിഹരൻ തിരുമേനി ആയിരുന്നു. മഹാദേവന്റെ അച്ഛൻ തിരുമേനിയുടെ ഇളയ സഹോദരൻ. അതായത് ഇളയച്ഛൻ. വർഷങ്ങളായി ബ്രഹ്മചാരിയായി ജീവിക്കുന്ന താന്ത്രികസന്യാസി.

അയാൾ കാർ വിട്ടിറങ്ങി ഭൂമിയിൽ കാൽവച്ച നിമിഷം വിചിത്രമായ ഒരു സംഭവം നടന്നു. മനയ്ക്ക് ചുറ്റുമുണ്ടായിരുന്ന കാക്കകൾ ഒരുമിച്ച് കർക്കശമായി കരയാൻ തുടങ്ങി.

മരക്കൊമ്പുകളിൽ ഇരുന്ന പക്ഷികൾ ചിറകടിച്ച് പറന്നു. ചിലത് വട്ടമിട്ട് അവരുടെ തലമുകളിൽ ചുറ്റിനടന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാർ പരസ്പരം നോക്കി. അച്യുതൻ ആ കാഴ്ച ശ്രദ്ധിച്ചു.

💬 Comments

View all comments