0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 276K

"പ്രത്യേകിച്ച് ഒന്നുമില്ല."

"പഴയൊരു വലിയ പൂജാമുറി."

"ഇല്ലത്തിലെ കാരണവന്മാർ മാത്രം ഉപയോഗിച്ചിരുന്ന മുറി."

"താന്ത്രികജപങ്ങൾക്കും ധ്യാനങ്ങൾക്കും വേണ്ടിയുള്ളത്."

അദ്ദേഹം അത്ര സ്വാഭാവികമായി പറഞ്ഞു, കൂടുതൽ ചോദിക്കുന്നത് അപ്രസക്തമാണെന്ന് തോന്നിപ്പിക്കുന്നവിധം. അമ്മാവന്മാർ പരസ്പരം നോക്കി. വീണ്ടും ചോദിക്കാൻ ഒരുങ്ങിയെങ്കിലും അവസാനത്തിൽ മിണ്ടാതെ നിന്നു.

പൂജാമുറിയിൽ നിന്ന് ഇറങ്ങി അവർ ഇല്ലത്തിനടുത്തെത്തുമ്പോൾ തന്നെ അവിടെ അസാധാരണമായ തിരക്കുണ്ടെന്ന് മനസ്സിലായി. പടിപ്പുര മുഴുവൻ സ്ത്രീകളെ കൊണ്ട് നിറഞ്ഞിരുന്നു.

മുത്തശ്ശി. അത്തമാർ. ചെറുകുട്ടികൾ. വേലക്കാരികൾ. പിന്നെ അവളും, ആ അഞ്ജന. എല്ലാവരും എന്തോ പ്രതിസന്ധി വന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ഒരാൾ വെള്ളം കൊണ്ടുവരുന്നു.

മറ്റൊരാൾ ആരോടോ എന്തോ ചോദിക്കുന്നു. ആദിത്യനെ കണ്ട നിമിഷം ആ ചലനങ്ങൾ ഒറ്റയടിക്ക് നിശ്ചലമായി.

"വന്നു!"

ആരോ വിളിച്ചു. അടുത്ത നിമിഷം സാവിത്രി അന്ത്യർജനം പടിപ്പുരയിൽ നിന്ന് ഓടിവന്നു. ജീവിതത്തിൽ ആദ്യമായും അവസാനമായും തന്റെ അച്ഛമ്മ ഓടുന്നത് ആദിത്യൻ കണ്ടു. അവൾ നേരെ അവന്റെ അടുത്തെത്തി.

"ഉണ്ണീ!"

അടുത്ത നിമിഷം അവൾ അവനെ ശക്തമായി കെട്ടിപ്പിടിച്ചു.

"എന്താ പറ്റിയത്?"

"എവിടെയായിരുന്നു?"

"വേദനയുണ്ടോ?"

"തല ചുറ്റുന്നുണ്ടോ?"

ചോദ്യങ്ങൾ ഒറ്റയടിക്ക് വന്നു. ആദിത്യന് മറുപടി പറയാൻ പോലും അവസരം കിട്ടിയില്ല. അവൻ നാണത്തോടെ ചുറ്റുമുള്ളവരെ നോക്കി. ഗൗരി ചിരി ഒളിപ്പിക്കുന്നു.

മായയുടെ മുഖത്തും ചെറുപുഞ്ചിരി. നന്ദന പതിവുപോലെ ഒരു ഭാവവും കാണിക്കാതെ നിൽക്കുന്നു. അവനെ ആ അവസ്ഥയിൽ നിന്ന് രക്ഷിച്ചത് ഹരിഹരനായിരുന്നു.

"ഒന്നുമില്ല ചേച്ചിയമ്മേ."

അദ്ദേഹം ശാന്തമായി പറഞ്ഞു.

"കുട്ടികൾ ഒരു ചെറിയ തുരങ്കത്തിനുള്ളിൽ കയറി. അവിടെ ശുദ്ധവായു കുറവായിരുന്നു. അതിനാലാണ് ബോധം പോയത്."

സാവിത്രി ഉടനെ ആദിത്യന്റെ മുഖം പിടിച്ച്

💬 Comments

View all comments