Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
നോക്കി.
"സത്യമാണോ ഉണ്ണീ?"
"അതെ മുത്തശ്ശി."
അവൻ അനുസരണയുള്ള കൊച്ചുമകനെപ്പോലെ തലകുലുക്കി. സാവിത്രി ഒരു നിമിഷം കണ്ണടച്ചു. അവളുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു. ശേഷം വീണ്ടും അവനെ ചേർത്തുപിടിച്ചു.
"ഭഗവതീ..."
അവൾ പതുക്കെ മന്ത്രിച്ചു.
"എന്നെ പേടിപ്പിച്ചല്ലോ."
ആദിത്യൻ ഒന്നും പറഞ്ഞില്ല. എന്നാൽ അവന്റെ മനസ്സിൽ ഇപ്പോഴും മറ്റൊന്നായിരുന്നു. ആ കറുത്ത വള. അത് ശരിക്കും എവിടെയായി? അവൻ കണ്ടത് സ്വപ്നമായിരുന്നോ?
അല്ലെങ്കിൽ ഭാവിയുടെ ഏതെങ്കിലും ദർശനമോ? അതിലും പ്രധാനമായി—എന്തുകൊണ്ടാണ് ആ വളകൾ എല്ലായ്പ്പോഴും തന്നെ തിരഞ്ഞെടുക്കുന്നത്? അതോ ഇനി തന്നെ മാത്രമല്ല, അതിൽ തൊടുന്ന ആരെയും തിരഞ്ഞെടുക്കുമോ?
എന്നിട്ടിങ്ങനെ ഭാവി കാണിക്കുമോ? ആ കണ്ട ഭാവി സത്യമായി തീരുമോ? ഒത്തിരി ചോദ്യങ്ങൾ അവൻ ഉള്ളിലൊതുക്കി.
പടിപ്പുരയിൽ നിൽക്കുന്ന എല്ലാവരെയും നോക്കിക്കൊണ്ട് അവൻ നിശ്ശബ്ദനായി. ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പക്ഷേ എവിടെയോ, ഈ പുതുശ്ശേരി ഇല്ലത്തിന്റെ നിഴലുകൾക്കുള്ളിൽ, ആ ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവന് ഉറപ്പായിരുന്നു.
അവയെ കണ്ടെത്താനുള്ള യാത്ര ഇപ്പോൾ മാത്രമാണ് ആരംഭിച്ചത്. പടിപ്പുരയിൽ നിറഞ്ഞുനിന്നിരുന്ന ഉത്കണ്ഠ അല്പാല്പമായി ശമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആദിത്യൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടെ എല്ലാവരുടെയും മുഖത്ത് ആശ്വാസം തെളിഞ്ഞു. എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല.
"ഇതെല്ലാം സംഭവിച്ചത് ആരുടെ കാരണമാണെന്ന് അറിയാമോ?"
പെട്ടെന്ന് മാലിനി അത്തയുടെ ശബ്ദം ഉയർന്നു. എല്ലാവരും അവളുടെ നേരെ തിരിഞ്ഞുനോക്കി.
“ഈ രണ്ട് ആശ്രീകരങ്ങള്…അപർണയും അമൃതയും."
രണ്ടുപെൺകുട്ടികളും ഞെട്ടി.
"ഞങ്ങളോ?" അപർണ ചോദിച്ചു.
"അതെ, നിങ്ങളാണ്. ആരാണ് അവനെ ആ ഭാഗത്തേക്ക് കൊണ്ടുപോയത്? ആരാണ് ഓരോ രഹസ്യ വഴികളും കാണിച്ചുകൊടുത്തത്?"
അമൃതയുടെ കണ്ണുകൾ നിറഞ്ഞു.
"ഞങ്ങൾ വെറുതെ..."
"വെറുതെ
💬 Comments
View all comments