0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 279.8K

ഒന്നുമില്ല. വീട്ടിൽ പുതുതായി വന്ന കുട്ടിയെ നോക്കേണ്ടതിന് പകരം നിങ്ങളൊക്കെ അവനെ അവിടെ, ആ ആപത്തുള്ള സ്ഥലത്തു വിട്ടിട്ടു സ്വയം തിരിച്ചു ഇങ്ങോട്ട് ഓടിവന്നിരിക്കുന്നു."

ആദിത്യന്റെ മുഖം മുറുകി. അവൻ മിണ്ടാതെ കേട്ടുനിന്നു. മാലിനിയുടെ കുറ്റപ്പെടുത്തൽ തുടർന്നുകൊണ്ടിരുന്നു. ആദിത്യന്റെ ഉള്ളിൽ ദേഷ്യം പതിയെ ഉയർന്നുവന്നു. കാരണം നടന്ന കാര്യങ്ങൾ അവൻ വ്യക്തമായി ഓർക്കുന്നുണ്ടായിരുന്നു.

അപർണയും അമൃതയും തിരിച്ചു പോയവരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മീരയും അവരോടൊപ്പമല്ലേ പോയത്? അത്തയുടെ സ്വന്തം മകൾ. പക്ഷേ അവളുടെ പേര് ഒരിക്കൽപോലും പറയുന്നില്ല.

മാത്രമല്ല. തന്നെ ആരാണ് തടയാൻ പോകുന്നത്? അവൻ പോകണമെന്ന് തീരുമാനിച്ചാൽ പോകുമായിരുന്നു. ഗൗരിയും പാർവ്വതിയും മായയും നന്ദനയും എതിർത്തിട്ടും അവൻ കേട്ടിരുന്നില്ല.

പക്ഷേ കുറ്റം മുഴുവൻ ഈ രണ്ട് പെൺകുട്ടികളുടെ മേൽ. അവന്റെ കണ്ണുകൾ ദേഷ്യത്തിൽ മിന്നി. എന്നിട്ടും അവൻ സ്വയം നിയന്ത്രിച്ചു.

‘ഞാനെന്തിന് ഇവർക്കുവേണ്ടി സംസാരിക്കണം?'

മനസ്സിനുള്ളിൽ ഒരു ശബ്ദം ചോദിച്ചു.

‘ആ തേവടിച്ചി അഞ്ജനയുടെ മക്കളല്ലേ.'

പക്ഷേ മറ്റൊരു ശബ്ദം ഉടൻ മറുപടി നൽകി.

'അതുകൊണ്ട് അന്യായം അന്യായമല്ലാതാകുമോ?'

അതേസമയം മാലിനിയുടെ ശബ്ദം വീണ്ടും ഉയർന്നു.

"സ്വന്തം കാര്യം മാത്രം ചിന്തിച്ചാൽ പോരാ. വീട്ടിലെ മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം."

അപർണ തലകുനിച്ചു നിന്നു. അമൃതയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി. ആദിത്യന്റെ ക്ഷമയുടെ പരിധി അവസാനിക്കാൻ പോകുകയായിരുന്നു. അവൻ എന്തോ പറയാൻ വായ് തുറന്ന നിമിഷം തന്നെ മറ്റൊരു ശബ്ദം അവിടെ മുഴങ്ങി.

"മാലിനി."

ഒറ്റവാക്ക്. പക്ഷേ അതിൽ അത്ര ശക്തിയുണ്ടായിരുന്നു, എല്ലാവരും നിശ്ശബ്ദരായി. സാവിത്രി അന്ത്യർജനം എഴുന്നേറ്റുനിന്നിരുന്നു. അവളുടെ കണ്ണുകൾ ഇളയമകളിൽ ഉറച്ചുനിന്നു.

"അമ്മേ, ഞാൻ പറയുന്നത്—"

💬 Comments

View all comments