0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 282.9K

"ഞാൻ കേട്ടു."

സാവിത്രി ഇടയ്ക്ക് മുറിച്ചുകൊണ്ട് പറഞ്ഞു.

"കേൾക്കുകയും ചെയ്തു. മനസ്സിലാക്കുകയും ചെയ്തു."

മാലിനി മിണ്ടാതായി.

"രണ്ടുദിവസം മുമ്പ് വരെ നീ ഈ കുട്ടികളോട് ഇങ്ങനെ സംസാരിക്കുമായിരുന്നോ?"

ആ ചോദ്യം കേട്ട് മാലിനിയുടെ മുഖം മാറി.

"അമ്മേ, അത്..."

"മറുപടി പറയൂ."

സാവിത്രി മെല്ലെ തലയാട്ടി.

“ഇല്ലാ അല്ലെ. എനിക്കും അതാണ് തോന്നിയത്."

പിന്നെ അവൾ അപർണയെയും അമൃതയെയും അടുത്തേക്ക് വിളിച്ചു. രണ്ടുപേരും സങ്കടത്തോടെ അവളുടെ അരികിലെത്തി.

"അവരുടെ അച്ഛൻ മരിച്ചുപോയിക്കാണും."

സാവിത്രി ശാന്തമായി പറഞ്ഞു.

“പക്ഷേ അതുകൊണ്ട് ഇവർക്ക് ഈ വീട്ടിൽ സ്ഥാനമില്ലാതായെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്."

അവളുടെ കണ്ണുകൾ എല്ലാവരിലൂടെയും സഞ്ചരിച്ചു.

"ഈ വീട് ഇന്നും അവരുടെ വീടാണ്. ഞാൻ ജീവിച്ചിരിക്കുന്നു. അവരുടെ അമ്മ ജീവിച്ചിരിക്കുന്നു. അവരുടെ ചേട്ടനും ഇനി ഇവിടെയുണ്ട്."

ആദിത്യൻ അറിയാതെ നേരെയിരുന്നു. സാവിത്രിയുടെ ശബ്ദം അല്പം തണുത്തു.

“കെട്ടിലമ്മയായിട്ടിരിക്കാൻ ഓരോരുത്തർക്കും നല്ലരീതിയിൽ നൽകി തന്നെയാണ് മാംഗല്യം നടത്തിയത്…."

അവൾ വാക്ക് പൂർത്തിയാക്കിയില്ല. പൂർത്തിയാക്കേണ്ട ആവശ്യവുമില്ലായിരുന്നു. അർത്ഥം എല്ലാവർക്കും മനസ്സിലായി. ഇവിടെ ഭരിക്കാൻ എന്റെ പൊന്നുമോള് വരണ്ട എന്ന് തന്നെ സ്വന്തം അമ്മ പറയാതെ പറഞ്ഞു.

മാലിനിയുടെ മുഖം ചെറുതായി വിളറി. അവൾ ഉടൻ സ്ഥിതി മാറ്റാൻ ശ്രമിച്ചു.

"അമ്മേ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാൻ പേടിച്ചുപോയി. ആദിത്യന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചപ്പോൾ... അതിനാലാണ് കുറച്ച് അധികമായി പറഞ്ഞുപോയത്."

സാവിത്രി കുറച്ചുനേരം അവളെ നോക്കി. ശേഷം തലകുലുക്കി.

"അങ്ങനെയാണെങ്കിൽ അതവിടെ തീർന്നു."

അപർണയുടെയും അമൃതയുടെയും തലയിൽ കൈവെച്ചുകൊണ്ട് അവൾ ചേർത്തു.

"ഇനി ഈ വിഷയത്തിൽ ആരും ഒന്നും പറയേണ്ട."

💬 Comments

View all comments