Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
പടിക്കെട്ടിലേക്ക് നടന്നു. അപ്പോഴാണ് പിന്നിൽ നിന്ന് ഹരിഹരന്റെ ശബ്ദം കേട്ടത്.
"ഉണ്ണീ."
അവൻ തിരിഞ്ഞുനോക്കി. ചെറുമുത്തച്ഛൻ ഒറ്റയ്ക്ക് വരാന്തയിൽ നിൽക്കുകയായിരുന്നു.
"ഒന്ന് വരാമോ?"
"ഇപ്പോഴോ ?"
"അതെ."
ആദിത്യൻ താഴേക്ക് ഇറങ്ങി. ഹരിഹരൻ പതുക്കെ നടന്ന് ആളൊഴിഞ്ഞ ഒരു മുറിയിലേക്ക് കയറി. അകത്ത് പഴയ മരക്കസേരകളും പുസ്തകങ്ങളും ഉണ്ടായിരുന്നു. ജനാലയിലൂടെ കാറ്റ് വീശുന്നുണ്ടായിരുന്നു.
"ഇരിക്ക്."
ആദിത്യൻ ഇരുന്നു. ഹരിഹരൻ അവന്റെ മുന്നിൽ സ്ഥാനം പിടിച്ചു. കുറച്ചുനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല. ശേഷം ആഴത്തിൽ ശ്വാസമെടുത്തു.
"നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്."
"എന്തിനെക്കുറിച്ച്?"
"ഈ ഇല്ലത്തെക്കുറിച്ച്."
അദ്ദേഹം ഒരു നിമിഷം നിർത്തി.
"നമ്മുടെ വംശത്തെക്കുറിച്ച്."
"നിന്റെ അച്ഛനെക്കുറിച്ച്."
വീണ്ടും ചെറിയ ഇടവേള.
"പിന്നെ... നിന്നെക്കുറിച്ചും."
ആദിത്യന്റെ ഹൃദയം അറിയാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇതുവരെ ആരും പറയാതിരുന്ന പല കാര്യങ്ങൾക്കും ഉത്തരങ്ങൾ ലഭിക്കാൻ പോകുകയാണെന്ന തോന്നൽ അവനുണ്ടായി.
ഹരിഹരൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ദൂരെയുള്ള മരങ്ങൾക്കപ്പുറം പള്ളിമേടയുടെ മേൽക്കൂര കാണുന്നുണ്ടായിരുന്നു.
“ഉണ്ണീ…”
ഹരിഹരൻ തിരുമേനി ജനാലയിൽനിന്ന് ദൃഷ്ടി മാറ്റി ആദിത്യനെ നോക്കി.
“നീലകണ്ഠത്ത് മനയിൽനിന്ന് നീ എന്തൊക്കെയാണ് പഠിച്ചത്?”
ചോദ്യം ലളിതമായിരുന്നെങ്കിലും അതിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്ന് ആദിത്യന് തോന്നി. അവൻ കസേരയിൽ അല്പം നിവർന്നിരുന്നു. പഠനത്തെക്കുറിച്ച് ചോദിച്ചാൽ അഭിമാനിക്കാൻ അവന് കാരണങ്ങളുണ്ടായിരുന്നു.
ബാല്യകാലം മുതൽ മറ്റുള്ള കുട്ടികൾ കളിച്ചുനടന്ന സമയത്തിന്റെ ഭൂരിഭാഗവും അവൻ ഗ്രന്ഥങ്ങൾക്കിടയിലാണ് ചെലവഴിച്ചത്. മുത്തച്ഛന്റെ ശിക്ഷണം കഠിനമായിരുന്നു. ഒരക്ഷരം തെറ്റിയാൽ പോലും വീണ്ടും ആദ്യം മുതൽ ചൊല്ലേണ്ടിവരും. പക്ഷേ അതിന്റെ ഫലം അവനറിയാമായിരുന്നു.
“ഋഗ്വേദം പഠിച്ചിട്ടുണ്ട്,” ആദിത്യൻ പറഞ്ഞു. “സംഹിതയും തിരഞ്ഞെടുത്ത ബ്രാഹ്മണഭാഗങ്ങളും. സാമവേദത്തിലെ
💬 Comments
View all comments