0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 303.4K

രണ്ടു കാലുകളും മുഖവും കണ്ണുകളും ഉള്ളവർ ഉണ്ടായിരുന്നു.

പക്ഷേ അവരിൽ പലരും മനുഷ്യനെക്കാൾ ഇരട്ടിയോ മൂന്നിരട്ടിയോ വലിപ്പമുള്ളവരായിരുന്നു. ചിലരുടെ തൊലി വെളുത്ത ലോഹംപോലെ തിളങ്ങുമായിരുന്നു എന്ന് പഴയ രേഖകൾ പറയുന്നു.

ചിലരുടെ കണ്ണുകൾ രാത്രിയിൽ പോലും പ്രകാശിക്കുമായിരുന്നു. മറ്റുചിലർ മനുഷ്യരോട് സാമ്യമുള്ളവരായിരുന്നെങ്കിലും മുഖത്തോ കൈകളിലോ മൃഗസവിശേഷതകൾ ഉണ്ടായിരുന്നു. സിംഹത്തെപ്പോലുള്ള അയാൽ, കഴുകന്റെ കണ്ണുകൾ, മാനിന്റെ കൊമ്പുകൾ, കടുവയുടെ പല്ലുകൾ. പിന്നെയും ചിലർ ഉണ്ടായിരുന്നു...”

അദ്ദേഹം ഒരു നിമിഷം നിർത്തി.

“അവരെ വിവരിക്കാൻ മനുഷ്യഭാഷ പോരായിരുന്നു.”

“അർത്ഥമെന്താണ്?” ആദിത്യൻ ചോദിച്ചു.

“ഒരു നിറം പോലും വാക്കുകളിൽ വിശദീകരിക്കാൻ ബുദ്ധിമുട്ടാണ് ഉണ്ണീ. എന്നാൽ മനുഷ്യൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു രൂപത്തെ എങ്ങനെ പറഞ്ഞറിയിക്കും? ചില പഴയ കഥകളിൽ അവരെ ഒരേസമയം പല രൂപങ്ങളായി കാണാമെന്ന് പറയുന്നു.

ഒരു കോണിൽ നിന്ന് നോക്കുമ്പോൾ മനുഷ്യൻ. മറ്റൊരു കോണിൽ നിന്ന് നോക്കുമ്പോൾ മൃഗം. വീണ്ടും നോക്കുമ്പോൾ വെളിച്ചം മാത്രമായി കാണപ്പെടുന്ന വിചിത്രജീവികൾ.”

ആദിത്യന്റെ ഓർമ്മയിൽ പാതാളമുറിയിലെ ആ വികൃതപ്രതിമ തെളിഞ്ഞുപോയി.

“ആ ജീവികൾ മനുഷ്യരോട് എന്തിന് സഹായിച്ചു?”

“അതിന് ആർക്കും വ്യക്തമായ മറുപടി ഇല്ല,” ഹരിഹരൻ പറഞ്ഞു. “പക്ഷേ അവർ ശത്രുക്കളായി വന്നില്ല എന്നാണ് അധികം കഥകളും പറയുന്നത്.”

ജനാലയിലൂടെ വന്ന കാറ്റ് വീണ്ടും താളിയോലയുടെ അറ്റങ്ങൾ ഇളക്കി.

“അന്നത്തെ മനുഷ്യർ ദുർബലരായിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്നു ജീവിച്ചു. മഴ എപ്പോൾ വരുമെന്ന് അറിയില്ല. തീ എങ്ങനെ നിലനിർത്തണം എന്നറിയില്ല. വിത്ത് വിതച്ചാൽ വിളവ് കൂടുമെന്ന് പലർക്കും മനസ്സിലായിരുന്നില്ല.

അപ്പോഴാണ് ഈ ജീവികൾ അറിവ് പങ്കിട്ടതെന്ന് കഥകൾ പറയുന്നു.”

“എന്തുതരം അറിവ്?”

“തീ.”

ആദിത്യൻ

💬 Comments

View all comments