Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
ചെറിയൊരു ഗ്രാമം. പേര് പറയേണ്ടിവന്നാൽ മംഗലപുരം. അവിടെ അത്തരം ഒരു ഇല്ലം ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഇപ്പോൾ തകർന്നുകിടക്കുന്നു. അവിടുത്തെ കാര്യങ്ങൾ ഞാൻ ശെരിയാക്കിക്കൊള്ളാം. ആരേലും കൂടുതൽ അന്വേഷിച്ചാലും നിന്റെ കഥ വ്യാജമാണെന്ന് തെളിയില്ല.”
“മാധവൻ അവിടേക്ക് എന്തിനാണ് പോകുന്നത്?”
“ജോലി തേടി.”
“തെക്കേടത്ത് ഇല്ലത്തിലേക്കുതന്നെ എന്തിന്?”
“അവരുടെ സമ്പത്തെക്കുറിച്ച് കേട്ടതുകൊണ്ട്. അവിടെ എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷ.”
സുമലത മറ്റൊരു കടലാസ് നൽകി. അതിൽ മാധവന്റെ വ്യാജകുടുംബചരിത്രവും പ്രായവും വിദ്യാഭ്യാസവും എഴുതിയിരുന്നു.
“നിനക്ക് സംസ്കൃതം അറിയാമെന്നത് മറയ്ക്കേണ്ട. പക്ഷേ വേദങ്ങളിൽ വലിയ പാണ്ഡിത്യമുള്ളതായി കാണിക്കരുത്. കണക്കറിയാം. ഇച്ചിരി ആംഗലേയവും. വായിക്കാനും എഴുതാനും കഴിയും. ഏറ്റവും പ്രധാനമായി, വാഹനങ്ങൾ ഓടിക്കാനറിയാം.”
“അത് എന്തിനാണ്?”
“അവരുടെ ഡ്രൈവറെ ഇന്നലെ ജോലിയിൽനിന്ന് നീക്കി.”
ആദിത്യൻ അവളെ നോക്കി.
“എങ്ങനെ?”
“എന്റെ ആളുകൾ അവനെ മറ്റൊരു ജോലി സ്വീകരിക്കാൻ പ്രേരിപ്പിച്ചു. കൂടുതൽ ശമ്പളം. നഗരത്തിൽ താമസം. അവൻ സന്തോഷത്തോടെ പോയി.”
“അവന് ദോഷമൊന്നും ചെയ്തില്ലല്ലോ?”
“ഇല്ല. അവൻ ഇപ്പോൾ മുമ്പത്തേക്കാൾ നല്ല ജോലിയിലാണ്.”
സുമലത തുടർന്നു:
“തെക്കേടത്ത് ഇല്ലത്തിൽ ഉടൻ ഒരു ഡ്രൈവർ വേണം. സാധാരണ കാറുകൾ മാത്രമല്ല, വിദേശകാറുകളും ഓടിക്കാനറിയുന്ന ഒരാൾ.”
“എനിക്കറിയാം.”
“അതുകൊണ്ടാണ് ഈ മറവ് തിരഞ്ഞെടുത്തത്. നീലകണ്ഠത്തെയും പുതുശ്ശേരിയിലെയും കാറുകൾ കുട്ടിയായിരിക്കുമ്പോൾ തൊട്ട് വർഷങ്ങളായി ഓടിച്ചതിലൂടെ നിനക്കു പരിശീലനമുണ്ട്. പക്ഷേ മാധവൻ അത് എവിടെനിന്നാണ് പഠിച്ചതെന്ന് ചോദിച്ചാൽ?”
“കടംവരുന്നതിനു മുൻപ് അച്ഛന് വിദേശകാർ ഉണ്ടായിരുന്നുവെന്ന് പറയാം.”
“വേണ്ട. ദരിദ്രനായ മാധവന്റെ കഥയുമായി പൊരുത്തപ്പെടില്ല.”
“പിന്നെ?”
“ഒരു സമ്പന്നന്റെ വീട്ടിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് പഠിച്ചത്. ആ കുടുംബം
💬 Comments
View all comments