Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
“പക്ഷേ ചെറിയമ്മയെ ഒറ്റയ്ക്ക് വിടില്ല. ചെറിയമ്മക്ക് ദോഷമുണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല.”
അഞ്ജന അവന്റെ മുഖത്തേക്കു നോക്കി. കൂടുതലൊന്നും ചോദിച്ചില്ല.
“നാളെ സൂക്ഷിക്കണം.”
“ഉം.”
“എവിടേക്കാണെന്ന് എന്നോടെലും പറയാൻ കഴിയില്ലേ?”
“ഇപ്പോൾ ഇല്ല. തിരിച്ചുവന്നാൽ പറയാം.”
അത് അവൾക്കു ഇഷ്ടമായില്ല. എങ്കിലും അംഗീകരിച്ചു.
“പോയി ഉറങ്ങൂ. പുലർച്ചെ യാത്രയല്ലേ.”
ആദിത്യൻ മുറിയിൽനിന്നിറങ്ങി.
സ്വന്തം മുറിയിലെത്തിയപ്പോൾ വിളക്ക് കത്തുന്നുണ്ടായിരുന്നു.
സുമലത ജനാലയ്ക്കരികിൽ നിന്നിരുന്നു.
അവൻ അകത്തുകയറിയപ്പോൾ അവൾ തിരിഞ്ഞു.
“അഞ്ജനയോടു സംസാരിച്ചു?”
“സംസാരിച്ചു.”
“എന്തുപറഞ്ഞു?”
“എന്റെ ശക്തി ഉപയോഗിച്ച് ആരെയും നിയന്ത്രിക്കില്ലെന്ന്.”
സുമലത അവന്റെ മുഖം ശ്രദ്ധിച്ചു. കള്ളം തിരിച്ചറിഞ്ഞോ എന്ന് അവന് മനസ്സിലായില്ല.
“അവൾ എന്നോടും ഒരു വാക്ക് വാങ്ങി,” സുമലത പറഞ്ഞു.
“എന്ത്?”
“നിന്നെ കുറിച്ച് ഒരു തീരുമാനവും അവളുടെ അറിവില്ലാതെ എടുക്കില്ലെന്ന്. എന്ന് വച്ചാൽ നിന്റെ കൂടെ ഇനി രതിയിൽ ഏർപ്പെടാൻ അവളുടെ സമ്മതം വേണം എന്ന് ഉണ്ണി.”
അവൾ മേശയ്ക്കരികിലുള്ള കസേരയിൽ ഇരുന്നു.
“അതുകൊണ്ട് ഇന്നുരാത്രി ദൗത്യത്തെക്കുറിച്ച് മാത്രം സംസാരിക്കാം.”
ആദിത്യൻ എതിർത്തില്ല. കാമത്തെക്കാൾ ഇപ്പോൾ അവനു പ്രധാനം സ്നേഹമായിരുന്നു. അഞ്ജനയുമായി, സുമലതയുമായി.
“ശരി.”
സുമലത ഒരു പഴയ തുണിസഞ്ചി തുറന്നു. അതിനുള്ളിൽ വസ്ത്രങ്ങളും ചില രേഖകളും നാണയങ്ങളും ഉണ്ടായിരുന്നു.
“നാളെമുതൽ നീ പുതുശ്ശേരിയിലെ ആദിത്യൻ അല്ല.”
“പിന്നെ?”
“മാധവൻ.”
അവൾ ഒരു മങ്ങിയ പഴയ മേൽമുണ്ട് പുറത്തെടുത്തു.
“കടബാധ്യത കാരണം ഇല്ലവും ഭൂമിയും നഷ്ടപ്പെട്ട ഒരു ബ്രാഹ്മണകുടുംബത്തിലെ മകൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് വ്യാപാരത്തിനായി വലിയ കടങ്ങൾ എടുത്തു. എല്ലാം തകർന്നു. കടക്കാർ സ്വത്ത് പിടിച്ചെടുത്തു. ബന്ധുക്കൾ സഹായിച്ചില്ല.”
“എവിടുത്തുകാരൻ?”
“തെക്കുള്ള
💬 Comments
View all comments