Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
താൻ കൽപ്പിക്കുന്നത് അണ വിത്യാസമില്ലാതെ ചെയ്യുന്ന രണ്ടാളുകളെയായിരുന്നു. കരുണൻ വഴിയിൽ മാത്രം ശ്രദ്ധിച്ചു വണ്ടി ഓടിക്കുന്നതിനാൽ ആദി ആ അവസരം മുതലെടുത്തു, കറുത്ത വളയെ ഉണർത്തി.
അവൻ രാധയുടെ മനസ്സിൽലേക്കു കടന്നു ലളിതയുടെ മനസ്സിനെ കീഴടക്കിയത് പോലെ അവളെയും കീഴടക്കി.
ചെറിയൊരു വിജയം മാത്രം.
എങ്കിലും അതിന്റെ ആശ്വാസം അവന് ആവശ്യമായിരുന്നു.
ആദിത്യൻ സീറ്റിലേക്കു ചാഞ്ഞിരുന്നു.
കാർ പ്രധാനവഴി വിട്ട് ചെറുതായൊരു ഗ്രാമപാതയിലേക്കു തിരിഞ്ഞു. ഇരുവശത്തും നെൽപ്പാടങ്ങൾ. മഴവെള്ളം നിറഞ്ഞ ചെറിയ ചാലുകൾ. അകലെയായി മലകളുടെ മങ്ങിയ രൂപം.
രാധ വീണ്ടും മാധവന്റെ രേഖകൾ തുറന്നു.
“ഇനി കഥയുടെ ബാക്കി.”
“ഇനിയും ഉണ്ടോ?”
“തെക്കേടത്ത് ഇല്ലത്തിലെ ആരെങ്കിലും ശ്രദ്ധയോടെ ചോദ്യംചെയ്താൽ തെറ്റരുത്.”
അവൾ ഒരു പഴയ കടലാസ് അവന് നൽകി. മംഗലപുരത്തെ ഇല്ലത്തിന്റെ ഏകദേശരൂപം വരച്ചിരിക്കുന്നു.
“മുന്നിൽ ഒരു ചെറിയ കുളം. കിഴക്കുഭാഗത്ത് സർപ്പക്കാവ്. വീട്ടിനു പിന്നിൽ മൂന്ന് ഏക്കർ നെൽപ്പാടമുണ്ടായിരുന്നു. കടക്കാർ ഭൂമി പിടിച്ചെടുത്തശേഷം ഇല്ലം ഉപേക്ഷിക്കപ്പെട്ടു.”
“യഥാർഥ മാധവന്റെ അച്ഛൻ എന്ത് വ്യാപാരമാണ് ചെയ്തത്?”
“നാളികേരവും ജാതിക്കയും വാങ്ങിവിൽക്കാൻ ശ്രമിച്ചു. രണ്ടുവർഷം തുടർച്ചയായി നഷ്ടം. പിന്നീട് പലിശയ്ക്കു കടം. അവസാനം ഭൂമി പോയി.”
“മാധവന് അച്ഛനോട് കോപമുണ്ടോ ?”
രാധ ചോദ്യം ആലോചിച്ചു.
“ഉണ്ടായിരുന്നു. പക്ഷേ മരിച്ചശേഷം ആ കോപം കുറ്റബോധമായി മാറി.”
“എന്തുകൊണ്ട്?”
“അവസാനദിവസങ്ങളിൽ അച്ഛനോടു സംസാരിച്ചില്ല.”
ആദിത്യന്റെ മനസ്സിൽ അച്യുതന്റെ മുഖം തെളിഞ്ഞു.
തിരികെ വരുമ്പോൾ ചോദിക്കാമെന്ന് കരുതിയ കാര്യങ്ങൾ.
മടങ്ങിയെത്തിയപ്പോൾ കണ്ട ശരീരം.
അത് അഭിനയിക്കേണ്ടിവരില്ലെന്ന് അവന് തോന്നി.
മാധവന്റെ ദുഃഖത്തിനു സ്വന്തം ഓർമകൾ ഉപയോഗിക്കാം.
“അമ്മ ചെറുപ്പത്തിൽ മരിച്ചു.
💬 Comments
View all comments