0%

Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Author : കത്തനാർ Read All Parts 223.1K

“ആ ആന്റിയുണ്ട്. പക്ഷേ അവർ ഇപ്പോൾ ഉറങ്ങുകയാണ്.”

അനന്തു മേശപ്പുറത്തുനിന്ന് കറുത്ത ചതുരാകൃതിയിലുള്ള വസ്തു എടുത്തു.

“ഇതാണ് മൊബൈൽ.”

ആദിത്യൻ അത് ശ്രദ്ധിച്ചു.

റോഡിൽ ആളുകൾ ഉപയോഗിച്ചിരുന്നത് ഇതേ സാധനമാണ്.

കറുത്ത മിനുസമുള്ളൊരു പാളി. അതിൽ ബട്ടണുകളില്ല. വയറുകളുമില്ല. അനന്തു വശത്തുള്ള ചെറിയൊരു ഭാഗം അമർത്തിയപ്പോൾ ഉപകരണത്തിന്റെ മുഖം പ്രകാശിച്ചു.

നിറമുള്ള ചിത്രം തെളിഞ്ഞു.

അതിൽ അനന്തുവിന്റെയും മറ്റൊരു സ്ത്രീയുടെയും പുരുഷന്റെയും രൂപം.

ചിത്രത്തിനു മുകളിൽ അക്കങ്ങളും ചിഹ്നങ്ങളും.

ആദിത്യൻ അമ്പരന്ന് അടുത്തേക്കുവന്നു.

“ഇത് ചെറിയ ടെലിവിഷനാണോ?”

അനന്തു ചിരിച്ചു.

“അല്ല. ഫോൺ.”

“ഇതിൽ ചിത്രം എങ്ങനെ വന്നു?”

“സ്ക്രീനല്ലേ.”

“വയറില്ല.”

“ചാർജ് ചെയ്തിട്ടുണ്ട്.”

“ബാറ്ററിയിലാണോ?”

“അതെ.”

ആദിത്യൻ ഉപകരണത്തിന്റെ കനം നോക്കി.

“ഇത്ര ചെറിയതിനകത്ത് എത്ര ബാറ്ററികൾ വയ്ക്കും?”

അനന്തു പൊട്ടിച്ചിരിച്ചു.

“ഒരെണ്ണം.”

“അസാധ്യം.”

“സാധ്യമാണ്.”

“ടെലിവിഷൻ പ്രവർത്തിക്കാൻ വലിയ വൈദ്യുതി വേണം.”

“ടിവി അതാണ്.”

അവൻ ചുമരിലെ വലിയ കറുത്ത ചതുരത്തിലേക്കു വിരൽചൂണ്ടി.

“ഇത് ഫോണാണ്.”

“ഫോൺകൊണ്ട് ദൂരെയുള്ളവരോട് സംസാരിക്കാൻ അല്ലെ? അതിൽ ചിത്രം എങ്ങനെ?”

“വീഡിയോ കോൾ ചെയ്യാം. ഫോട്ടോ എടുക്കാം. ഗെയിം കളിക്കാം. യൂട്യൂബ് കാണാം. ഗൂഗിളിൽ നോക്കാം.”

ഓരോ വാക്കും ആദിത്യന്റെ ആശയക്കുഴപ്പം വർധിപ്പിച്ചു.

“ടെലിഫോണും ക്യാമറയും ടെലിവിഷനും ഒരുമിച്ചാണോ?”

“അതുമാത്രമല്ല.”

അനന്തു വിരലുകൊണ്ട് സ്ക്രീനിൽ തൊട്ടു. ചിത്രങ്ങൾ മാറി. പലനിറത്തിലുള്ള ചിഹ്നങ്ങൾ തെളിഞ്ഞു.

“ഇതിൽ പാട്ടുകേൾക്കാം. സിനിമ കാണാം. പണം അയയ്ക്കാം. സാധനം വാങ്ങാം. ഭക്ഷണം വിളിക്കാം. വഴി നോക്കാം.”

“പണം… അയയ്ക്കാമോ?”

“ജി-പേ.”

ആദിത്യൻ മനസ്സിലാകാതെ നോക്കി.

അനന്തു സംശയത്തോടെ ചോദിച്ചു:

“നീ ശരിക്കും പൊട്ടനാണോ ?

💬 Comments

View all comments