Chapter Title : തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]
ഷർട്ടല്ലേ?”
ആദിത്യൻ മറുപടി കണ്ടെത്താനാവാതെ നിന്നു.
ബാലൻ കൂടുതൽ അടുത്തുവന്നു.
“പാന്റും അച്ഛന്റേതാണ്.”
“അതെയോ?”
“അതെ. അമ്മ ഇന്നലെയാണ് കഴുകി ഇവിടെ ഇട്ടത്.”
ആദിത്യന്റെ മനസ്സ് അതിവേഗം പ്രവർത്തിച്ചു.
താൻ സത്യം പറഞ്ഞാൽ?
ഞാൻ പതിറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തുനിന്ന് വന്ന വളധാരകനാണ്. നിന്റെ അച്ഛന്റെ വസ്ത്രം മോഷ്ടിച്ചത് ആളുകൾക്കിടയിൽ നഗ്നനായി നിൽക്കാനാവാത്തതിനാൽ.
ബാലൻ വിശ്വസിക്കില്ല.
അവൻ വീട്ടിലുള്ളവരെ വിളിക്കും.
“ഞാൻ…”
ആദിത്യൻ ആദ്യമായി കിട്ടിയ ചിന്ത ഉപയോഗിച്ചു.
“ഞാനൊരു മാന്ത്രികനാണ്.”
ബാലന്റെ പുരികം ഉയർന്നു.
“മാന്ത്രികനോ?”
“അതെ.”
“എങ്കിൽ അച്ഛന്റെ വസ്ത്രം എന്തിനാണ് ഇട്ടത്?”
“ഒരു വിദ്യ കാണിക്കാനായി.”
“എന്തു വിദ്യ?”
“വസ്ത്രം ഉപയോഗിച്ചുള്ള വിദ്യ.”
ബാലൻ കൈകൾ അരയിൽവച്ചു.
“പച്ചക്കള്ളം.”
ആദിത്യൻ അതിശയിച്ചു.
“എന്തുകൊണ്ട്?”
“മാന്ത്രികന്മാർ സ്വന്തം വസ്ത്രവുമായിട്ടാണ് വരിക. മറ്റുള്ളവരുടെ വസ്ത്രം മോഷ്ടിക്കില്ല.”
“ഞാൻ മോഷ്ടിച്ചതല്ല.”
“എങ്കിൽ ഇതുപിന്നെ എന്താണ്?”
“കടം എടുത്തതാണ്.”
“ആരോടു ചോദിച്ചു?”
ആദിത്യൻ മിണ്ടിയില്ല.
ബാലൻ വാതിലിലേക്കു തിരിഞ്ഞു.
“ഞാൻ ആളെ വിളിക്കും. നീ കള്ളനാണ്.”
“നിൽക്കൂ.”
“എന്തിന്?”
“ഞാൻ മാന്ത്രികനാണെന്നു തെളിയിക്കാം.”
ബാലൻ സംശയത്തോടെ നിന്നു.
“എങ്ങനെ?”
“നോക്കിക്കൊള്ളൂ.”
ആദിത്യൻ പന്തു പിടിച്ചുനിന്ന കുട്ടിയുടെ മുന്നിൽനിന്നു.
വെളുത്ത വളയെ പൂർണമായി പുറത്തുകാണിക്കാതെ ഉണർത്തി. ശരീരത്തിലൂടെ ശക്തി പാഞ്ഞു. ബാലന്റെ കണ്ണുകൾ ചിമ്മുന്നതിനു മുൻപ് അവൻ വശത്തേക്കു നീങ്ങി. മട്ടുപ്പാവിന്റെ മറുഭാഗം ചുറ്റി അതേ വേഗത്തിൽ തിരിച്ചുവന്നു.
കുട്ടിയുടെ പിന്നിൽ നിന്നു.
“ഇതുപോലെ മതിയോ?”
ബാലൻ ഞെട്ടിത്തിരിഞ്ഞു.
അവന്റെ കണ്ണുകൾ വലുതായി.
“ഇത് എങ്ങനെ ചെയ്തു?”
“മാന്ത്രികവിദ്യ.”
“നീ എവിടെപ്പോയി?”
“അപ്രത്യക്ഷനായി.”
“ശരിക്കും?”
“നീ കണ്ടില്ലേ?”
ബാലൻ ആദിത്യന്റെ ചുറ്റും
💬 Comments
View all comments