0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

മടുത്തു...”

ഞാൻ മനസ്സു മടുത്തിരുന്നു ചോറു തിന്നു... പിന്നെ അടുത്തുള്ള കട എവിടെയാണെന്നും എനിക്കു അറിയണമായിരുന്നു... വീട്ടിൽ നിന്നും വന്നപ്പോൾ എടുത്തു ബാഗിലിട്ട സിഗരറ്റ് പെട്ടി തീരാറായിരുന്നു..

“ഇവിടെ അടുത്തു ആ നാലു മുക്കിൽ മാത്രമേ കടയൊള്ളോ...”

“അല്ല മോനേ... നമ്മുടെ വീടിനു പുറകിലെ വഴി കൂടെ കുറച്ചു നടന്നാൽ ഒരു നദിയുണ്ട്, അതു താണ്ടിയാൽ തൊട്ടടുത്തു ഒരു ഗ്രാമമുണ്ടു... അവിടെ രണ്ടു മൂന്നു കടയുണ്ട്... അതിൽ ഒരെണ്ണം ചായ കടയാ.. മോന് എന്താ കഴിക്കാൻ വേണ്ടതു എന്നു പറഞ്ഞാൽ ഞാനുണ്ടാക്കി തരാം...”

“പൊറോട്ട കഴിക്കാൻ തോനുന്നു... ”

“അവിടെ പൊറോട്ടയൊന്നും കാണില്ല മോനേ... ഇവിടെ ആർക്കുമുണ്ടാക്കാനും അറിയില്ലാ...”

“മൈദയുണ്ടേൽ ഞാനൊണ്ടാക്കാം... ഉഷാമ്മ ഒന്നു സഹായിച്ചാൽ മതി...”

“പോടാ ചെക്കാ... അതെങ്ങനെയാ ശരിയാവുക... ആൺകുട്ടികൾ അടുക്കളയിൽ കേറി ജോലി ചെയ്യുകയോ... മോൻ പറഞ്ഞു തന്നാൽ മതി, അതുപോലെ ഞാനുണ്ടാക്കാം..“

”അതെന്താ ഉഷാമേ... ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അതു ഇടിഞ്ഞു വീഴുമോ... ഞാൻ കൊച്ചിയിൽ വെച്ച് അമ്മയെ സഹായിക്കാറുണ്ടായിരുന്നു...“

അടുക്കളയിൽ കുറച്ചു സമയം ചിലവഴിക്കാൻ കിട്ടിയാൽ മീരയെ ഒന്നു കാണാൻ പറ്റുമെന്നു മനസ്സു പറഞ്ഞു..

”മോന്റെ ഇഷ്ട്ടം പോലെ ചെയ്...“

ഉഷാമ്മയുടെ പകുതി സമ്മതത്തിന്റെ ബലത്തിൽ, അവരുടെ കൂടെ ഞാൻ അടുക്കളയിൽ ചെന്നു...

അവിടെ ലളിത ചേച്ചി എന്തോ കറിക്കു അരിയുന്നുണ്ടായിരുന്നു...

“മതി ലളിതെ.... ശ്രീ പൊറോട്ട ഉണ്ടാക്കാമെന്നാ പറഞ്ഞത്, പിള്ളേര് എല്ലാം ആതാവും കഴിക്കുക... തോരൻ ഇത്ര മതി ഇന്ന്...“

ഉഷാമ്മ ലളിത ചേച്ചിയെ തോണ്ടി വിളിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു, ഉഷാമ്മ പറഞ്ഞതു ചുണ്ടിന്റെ അനക്കം

💬 Comments

View all comments