0%

Chapter Title : തറവാട്ടിലെ നിധി 12 [Jack Sparrow]

Author : Jack_Sparrow Read All Parts 125.1K

ഞാൻ അതും പറഞ്ഞ് അവിടെ നിന്ന്  പതുക്കെ റൂമിലോട്ട് പോയി...

പിന്നാലെ തന്നെ ഉഷാമ്മ അങ്ങോട്ട് വന്നു...

"മോനെ ശ്രീ, നീ എന്താടാ ചെയ്യാൻ പോകുന്നത്, കൊണ്ട് കളയാൻ അവളെന്താ പൂച്ചക്കുട്ടി വല്ലതും ആണോ മോനെ, അവരെപ്പോലെ നിനക്കും കണ്ണിൽ ചോര ഇല്ലാതെ ആയോ ? "

ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോൾ കൊടുങ്കാറ്റ് പോലെ മീര റൂമിലേക്ക് പാഞ്ഞെത്തി.. കരഞ്ഞ് കരഞ്ഞ് സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവളുടെ കണ്ണു ചുവന്നിരുന്നു...

"ശ്രീ... നീ എൻ്റെ ചേച്ചിയെ എവിടെ കൊണ്ടുപോയി കളയാൻ പോകുവാ... നീ ആരാ ഇതൊക്കെ തീരുമാനിക്കാൻ" എൻ്റെ കോളറിൽ കേറി പിടിച്ച് അവൾ അലറി

ഞാൻ ശാന്തമായി...

"ഉഷാമ്മേ ആ കതക് ഒന്ന് അടച്ചേ.... ഇനി ഞാൻ പറയുന്നത് പുറത്ത് ആരും കേൾക്കണ്ട..."

ഉഷാമ്മ വേഗം കതക് അടക്കുന്നു...

" മീരാ, ഞാൻ നിന്നോട് അന്ന് ഒരു കാര്യം പറഞ്ഞിരുന്നു, നീ അത് സമ്മതിച്ചിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു... നമ്മൾ 4 പേരും ഇവിടെ നിന്ന് പോയേനെ.."

മീര : അത്....

"നിക്ക് ഞാൻ പറയട്ടെ... ഇനി ഇപ്പൊ ഇതേ വഴി ഉള്ളൂ, മീനാക്ഷിയെയും ലളിതമ്മായിയെയും ഞാൻ  എൻ്റെ വീട്ടിൽ കൊണ്ടുപോയി ആക്കാം, അവർക്ക് സഹായത്തിന് ഒരു സ്ത്രീയെയും ഏർപ്പാട് ചെയ്യാം... ഇപ്പോഴത്തെ അവസ്ഥയിൽ നിന്നെ ഇവിടുന്ന് അവർ വിടുമെന്ന് തോന്നുന്നില്ല, നീ ഒന്ന് വാശി പിടിച്ച് നോക്ക്..."

മീര എൻ്റെ കോളറിൽ പിടി വിട്ടു,വീണ്ടും കരയാൻ തുടങ്ങി ... ഉഷമ്മ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു..

"മോനെ ലളിതയെ പോലും അവർ

💬 Comments

View all comments