Chapter Title : തറവാട്ടിലെ നിധി 12 [Jack Sparrow]
യാത്ര തിരിച്ചപ്പോൾ 11 മണി കഴിഞ്ഞിരുന്നു… 300 കിലോമീറ്ററോളം ഉണ്ട്, ഈ പഴയ അംബാസിഡറിൽ അങ്ങ് എത്തുമ്പോൾ പുലർച്ചെ ആകും…
 ശശി എന്നോടൊന്നും ചോദിച്ചില്ല, ആളൊരു തണുപ്പൻ തന്നെ… ആകെ പറഞ്ഞത്
“സാറ് ഉറങ്ങിക്കോളൂ, ഞാൻ നാട്ടിൽ എത്തുമ്പോൾ വിളിക്കാം, അപ്പൊ സാറിൻ്റെ തറവാട്ടിലോട്ട് ഉള്ള വഴി പറഞ്ഞു തന്നാൽ മതി, നാട് വരെ ഉള്ള വഴി എനിക്ക് അറിയാം..”
രാവിലെ മുതൽ ബസിൽ ഉള്ള യാത്രയും പിന്നെ അമ്പിളിയുമായുള്ള കുത്തി മറച്ചിലും എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു, ഞാൻ  സീറ്റിൽ ചാരി കണ്ണടച്ചു…
“സാറേ, സാറേ….”
ഞാൻ പയ്യെ ഉണർന്നു…
“ഇനിയുള്ള വഴി സാർ തന്നെ പറയണം”
ഞാൻ വാച്ചിൽ നോക്കി,  സമയം 4 ആകുന്നു.. 
“ഇനി ഒരു 15 മിനിറ്റ് അത്രേ, ഉള്ളൂ.. ഇനി ഞാൻ വഴി പറഞ്ഞു,.തരം…” ഞാൻ ശശിയെ ഞങ്ങളുടെ തറവാട്ടിലേക്ക് നയിച്ചു…
വീടിന് മുന്നിൽ കാർ നിർത്തി, ഞാൻ ഇറങ്ങി വാതിലിൽ പോയി മുട്ടി, പെട്ടെന്ന് തന്നെ പുറത്തെ ലൈറ്റ് തെളിഞ്ഞു, ഉഷാമ്മയാണ് വാതിൽ തുറന്ന് പുറത്ത് വന്നത്, പിന്നാലെ മീരയും, മീനാക്ഷിയും ലളിത അമ്മായിയും വന്നു, അവരുടെ കയ്യിൽ ചെറിയ രണ്ട് ഭാണ്ടകെട്ടുകൾ ഉണ്ടായിരുന്നു, ആരും ഒന്നും മിണ്ടുന്നില്ല.. മൂന്ന് പേരും ഉറങ്ങിയിട്ടില്ല എന്ന് ഉറപ്പ്, കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്.. വേറെ ആരും എണീറ്റ് പോലും കാണില്ല, ഞാൻ മനസ്സിൽ കരുതി…. ഞാൻ അവരോട് വണ്ടിയിലേക്ക് നടന്നോളാൻ പറഞ്ഞു… 
 
പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് വീട്ടിലെ ഓരോരുത്തരായി പുറത്തേക്ക് വന്നു, അച്ഛമ്മ അടക്കം..
അച്ഛമ്മ കസേരയിൽ ഇരുന്ന്
💬 Comments
View all comments