Chapter Title : തറവാട്ടിലെ നിധി 12 [Jack Sparrow]
മീനാക്ഷിയെ നോക്കി കനത്തിൽ പറഞ്ഞു,
"ഇനി ഇവളെ ഈ തറവാടിൻ്റെ പടി ചവിട്ടാൻ സമ്മതിക്കില്ല... അശ്രീകരം.....
ലളിതേ നിൻ്റെ രണ്ടാമത്തെ സന്തതിയെ അയ്യപ്പന് അല്ലേൽ വേറെ ഏതേലും ഒരുത്തന് കെട്ടിച്ചു കൊടുക്കുമ്പോൾ നിന്നെ അറിയിക്കാം അപ്പൊൾ വേണമെങ്കിൽ നീ മാത്രം ഇങ്ങോട്ട്  വന്നാൽ മതി..”
അയ്യപ്പനെ വേണേൽ നിങ്ങള് കെട്ടിക്കോ പരട്ട തള്ളേ... ഇവൾ എൻ്റെയാ എൻ്റെ മാത്രം.... (ഞാൻ മനസ്സിൽ അവരെ പ്രാകി....)
അവർ പിന്നെ എന്നോടായി ചോദിച്ചു
“മോനെ ശ്രീഹരി, നീ എപ്പോൾ തിരിച്ചെത്തും…”
“മൂന്ന് - നാല് ദിവസത്തിൽ വരും…”
അച്ഛമ്മ ഒന്ന് ഇരുത്തി മൂളി… സന്ധ്യ വല്യമ്മയുടെയും ശോഭ ചിറ്റയുടെയും മുഖത്ത് സന്തോഷം ആണ്, ബാക്കി എല്ലാർക്കും നിർവികാരത.
വണ്ടി വരെ ഉഷാമ്മയും മീരയും പിന്നാലെ വന്നു, അവരെ വണ്ടിയിൽ കയറ്റി ഞാൻ ഉഷാമ്മയോടും മീരയോടും പറഞ്ഞു,
"നിങ്ങൾ ഇപ്പൊൾ ഈ വണ്ടിയിൽ കേറിയാൽ നമുക്ക് പിന്നെ ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരണ്ട… *
മീര നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ തുറിച്ചു നോക്കി…
ഉഷാമ്മ എൻ്റെ കയ്യിൽ പിടിച്ചു പറഞ്ഞു, 
“മോനെ നിൻ്റെ അച്ഛൻ നിന്നെ ഏൽപ്പിച്ചത്... നീ ചെയ്തു തീർത്തെ പറ്റൂ, പോയി വാ…”
ഞാൻ വണ്ടിയിൽ കയറി… ശശി വണ്ടി മുന്നോട്ട് എടുത്തു…. സൈഡിലെ കണ്ണാടിയിൽ കൂടെ ഞാൻ കണ്ടു, ആ വലിയ തറവാടിൻ്റെ മുറ്റത്ത് നിന്ന് പൊട്ടിക്കരയുന്ന മീരയും അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്ന ഉഷയും…..
ഈ രണ്ട് പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം ഞാൻ മടങ്ങി വരും.. (ഞാൻ മനസ്സിൽ പറഞ്ഞു.)
തുടരും……..
By
Jack
💬 Comments
View all comments