Chapter Title : തറവാട്ടിലെ നിധി 14 [Jack Sparrow]
തറവാട്ടിലെ നിധി - 14
ബസ് കയറുന്നതിന് മുന്നേ ഉഷമ്മക്ക് ഞാൻ ഒരു സാരി വാങ്ങി…. ഉഷയുടെ പിറന്നാൾ വരാൻ പോകുന്നുണ്ട് അവർക്ക് സമ്മാനമായി കൊടുക്കണം, പാവം ജീവിതത്തിൽ അവർക്ക് ആരും ഒരു സമ്മാനവും കൊടുത്തിട്ടുണ്ടാകില്ല… ആ ഇനി ഞാനുണ്ടല്ലോ…
തറവാട്ടിൽ എത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ച് മണി ആകാറായിരുന്നു. ഞാൻ ക്ഷീണത്തോടെ പൂമുഖത്ത് കയറിയപ്പോൾ അച്ഛമ്മ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം കടുത്ത്, കണ്ണുകൾ കൂർത്ത് എന്നെ നോക്കി. അടുത്ത് തന്നെ സന്ധ്യ വല്യമ്മയും ശോഭ ചിറ്റയും നിലത്ത് പായ വിരിച്ച് ഇരുന്നു. രണ്ട് മക്കളും തള്ളയ്ക്ക് എന്തോ ഓതി കൊടുക്കുകയാണോ എന്ന് തോന്നി — ഒരു തരം ഗൂഢാലോചനയുടെ അന്തരീക്ഷം.
എന്നെ കണ്ടതും അവർ രണ്ടുപേരും എഴുന്നേറ്റു. അച്ഛമ്മയുടെ മുഖത്ത് ഒരേ സമയം ദേഷ്യവും സന്തോഷവും മിന്നി മറഞ്ഞു.
“ആ... നീ എത്തിയോ! ഇന്നൂടെ കണ്ടില്ലെങ്കിൽ ഇവിടുന്ന് അന്വേഷിച്ച് ആരേലും വിടണം എന്ന് പറയുക ആയിരുന്നു...”
അച്ഛമ്മയുടെ സ്വരം കനത്തിരുന്നു.
എനിക്ക് ചൊറിഞ്ഞു വന്നു. യാത്രയുടെ ക്ഷീണവും അവരോടുള്ള മനസ്സിലെ വിമ്മിഷ്ടവും കൂടി ചേർന്ന് വാക്കുകൾ പുറത്തുവന്നു.
“ഓ... പോയാൽ തിരിച്ചു വരാനും എനിക്ക് അറിയാം.”
അച്ഛമ്മയുടെ മുഖം കറുത്തു. അവരുടെ കണ്ണുകൾ കൂർത്ത് എന്നെ തുറിച്ചു നോക്കി. സന്ധ്യ വല്യമ്മ ഉടൻ ഇടപെട്ടു,
“എന്താ കുട്ടീ ഇത്... അച്ഛമ്മയോട് ഇങ്ങനെയാണോ സംസാരിക്കുക... എന്താ...”
ഞാൻ അവരെ ഒന്ന് നോക്കി. ക്ഷീണവും വിശപ്പും കൊണ്ട് ദേഷ്യം കൂടുതൽ വന്നു.
“എനിക്ക് വിശന്നിട്ട് വയ്യ. ഞാൻ ഒന്ന് കുളിച്ച് വല്ലതും പോയി കഴിക്കട്ടെ... ചോദ്യവും വിസ്താരവും നാളെ ആകാം...”
അതും പറഞ്ഞ് ഞാൻ അകത്തോട്ട് നടന്നു. പിന്നിൽ നിന്ന് ശോഭ ചിറ്റയുടെ സ്വരം കേട്ടു,
“അവന് വിശന്നിട്ടാകും അമ്മേ... എത്ര ദിവസം അലഞ്ഞുള്ള വരവാ...”
ശോഭയുടെ സ്വരത്തിൽ ഒരു ചെറിയ മൃദുത്വം
💬 Comments
View all comments