0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

ശ്രീഹരി…”

ഉത്തമൻ കസേരയിൽ നിന്ന് എഴുന്നേറ്റ് പോകുന്നു എന്ന് കണ്ണ് കാണിച്ചു, അരവിന്ദനെ നോക്കി ഒന്ന് ചിരിച്ചു, അമ്മുവിൻ്റെ തലയിൽ തലോടി അയാള് ഇറങ്ങി പോയി…

ഞാനും അരവിന്ദനും കുറച്ചു സമയം ഇരുന്ന് സംസാരിച്ചിരുന്നു, പുള്ളി നല്ല ഗൗരവത്തിൽ ആയിരുന്നു, എൻ്റെ പഠിപ്പിനെ കുറിച്ചും കൊച്ചിയിലെ കാര്യങ്ങളും എല്ലാം ചോദിച്ചു. ഞാൻ പുള്ളിയുടെ ബിസിനസിനെ പറ്റി ചോദിച്ചെങ്കിലും എവിടെയും തൊടാതെയുള്ള മറുപടി ആണ് തന്നത്, പുള്ളിക്ക് എന്തോ എക്സ്പോർട്ടിംഗ് ആണെന്ന് മാത്രം മനസ്സിലായി…

അമ്മു അവിടെ ഓരോ പേനയും പെൻസിലും ഒക്കെ എടുത്തു കളിച്ചിരുന്നു..

“ഓക്കേ, ശ്രീഹരി ഞാൻ എന്നാൽ ഇറങ്ങട്ടെ…പോട്ടെ മോളെ….” അമ്മുവിൻ്റെ നെറ്റിയിൽ ഉമ്മവച്ചു പുള്ളി എഴുന്നേറ്റു...

“ഞങ്ങളും ഇറങ്ങുക ആണ് അരവിന്ദേട്ടാ, അമ്മു നമുക്ക് പോകാം…” അമ്മു തലയാട്ടി..

ഞങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ ഞാൻ ഉത്തമനോട് കൈ വീശി കാണിച്ചു…

അരവിന്ദൻ തൻ്റെ ബുള്ളറ്റിലും ഞാനും അമ്മുവും കാറിലും യാത്ര തിരിച്ചു…

‘രണ്ട് ദിവസം കൊണ്ട് മില്ലിൽ ഞാൻ അധികാരം ഉറപ്പിച്ചെങ്കിലും, രാജനും ബാലനും അയ്യപ്പനുമായി ചേർന്ന് എന്നെ എന്താ ചെയ്യാൻ പോകുന്നത് എന്ന് ഒരു ഐഡിയയും ഇല്ല. നാളെ ഉഷമ്മയുടെ പിറന്നാൾ ആണ്, മീരയെയും ഉഷമ്മയെയും കൂട്ടി അമ്പലത്തിൽ പോകുമ്പോൾ, കഴിഞ്ഞ തവണത്തെ പോലെ ആകുമോ എന്തോ ! യാമിയുമായി ഗുസ്തി പിടിച്ചത് വെറുതെ ആകാതെ ഇരുന്നാൽ മതി…’ വണ്ടി ഓടിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു…

……………………………………………………..…............................

രാത്രി ഞാൻ ഉഷമ്മയുടെ മുറിയിലേക്ക് ചെന്നു, മീര അവിടെ നിൽപ്പുണ്ടായിരുന്നു, കിടക്ക വിരിക്കുക ആണ്… ഉഷമ്മ ബാത്ത്റൂമിൽ ആണെന്ന് തോന്നുന്നു, മീര എന്നെ

💬 Comments

View all comments