Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
അവൾ വിറക്കുന്നുണ്ട് ഒപ്പം കണ്ണിൽ നിന്ന് കണ്ണീരും വരുന്നുണ്ട്….
“എന്താടാ നീ എൻ്റെ കൊച്ചിനെ ചെയ്തത്, പാവം പേടിച്ചു പോയല്ലോ !!” നിലത്ത് കിടന്ന് മീരയെ നോക്കി അടക്കി ചിരിക്കുന്ന എന്നെ നോക്കി ഉഷമ്മ ചിരിയോടെ ചോദിച്ചു.
ഉഷമ്മ യുടെ ശബ്ദം കേട്ട് കണ്ണ് തുറന്ന മീര കാണുന്നത്.നിലത്ത് കിടന്ന് ചിരിക്കുന്ന എന്നെയും, സ്വിച്ച് ഓൺ.ചെയ്ത് അവിടെ നിക്കുന്ന ഉഷമ്മയെയും ആയിരുന്നു….അവളുടെ കണ്ണ് ചുവന്നു.. നല്ല ദേഷ്യം വരുന്നുണ്ട് അവൾക്ക്
“ശ്രീ നിനക്ക് കുറച്ച് കൂടുന്നുണ്ട്, അമ്മായിയുടെ മോൻ എന്താ ചെയ്തേ അറിയോ…”
അവൾ വല്ലതും പറഞാൽ നാളത്തെ പ്ലാൻ എല്ലാം കുളം ആകും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം ഇടക്ക് കയറി…
“നീ വല്ല്യ ധൈര്യം ഉള്ള ആളല്ലേ, ഞാൻ ഒന്ന് ഊതിയപ്പോഴേക്കും പേടിച്ചോ… നീ അല്ലെ അയ്യപ്പൻ്റെ കാര്യം പറഞ്ഞു എന്നെ ആദ്യം ചൊറിഞ്ഞത്, അപ്പൊ ഒന്ന് പേടിപ്പിച്ചു അത്രേ ഉള്ളൂ…”
“അതിന്, നീ എൻ്റെ…”
അവളെ പറയാൻ സമ്മതിക്കാതെ ഞാൻ തുടർന്നു.
“എൻ്റെ പൊന്ന് ഉഷാമ്മേ നാളെ ഉഷമ്മ യുടെ പിറന്നാൽ അല്ലെ, നമുക്ക് മൂന്നാൾക്കും കൂടെ രാവിലെ അമ്പലത്തിൽ പോകാം എന്ന് പറയാൻ വന്നതാ ഞാൻ, ഇവളെ ഒറ്റക്ക് കണ്ടപ്പോൾ ചുമ്മാ ഒന്ന് പേടിപ്പിച്ചു അത്രേ ഉള്ളൂ…”
അത് കേട്ടപ്പോൾ ഉഷമ്മക്ക് സന്തോഷം ആയി, അവരുടെ കണ്ണ് നിറഞ്ഞു, അത് കണ്ടത് കൊണ്ട് മീര അവളുടെ ദേഷ്യം കടിച്ചമർത്തി ഒന്നും മിണ്ടാതെ നിന്നു…
“മോനെ, നിനക്ക് എൻ്റെ പിറന്നാൾ ഒക്കെ അറിയാമോ ? “
“അതൊക്കെ എനിക്ക് അറിയാം…അപ്പൊ നാളെ
💬 Comments
View all comments