Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
രാവിലെ രണ്ടാളും റെഡി ആയി നിൽക്ക്…”
“ഞാൻ ഒന്നും ഇല്ല, അമ്മായിയും മോനും അങ്ങ് പോയാൽ മതി” മീര എടുത്തടിച്ചപോലെ പറഞ്ഞു.
“എന്താ മോളേ, അവനൊരു തമാശ ചെയ്തതല്ലേ, മോളെന്താ കുഞ്ഞി പിള്ളേരെ പോലെ വാശി പിടിക്കുന്നത്…”
“ഞാൻ ഇല്ല അമ്മായി, ഇവിടെ ഉച്ചക്ക് ഭക്ഷണം ശെരി ആക്കണ്ടേ, നമുക്ക് പായസവും വക്കണം നാളെ” മീര ഒഴിയാൻ ആയി പറന്നു..
“അല്ല ഞാൻ വേറെ ഒരുകാര്യം ഇങ്ങനെ ചോദിക്കണം വിചാരിക്കുവാർന്നു, ഇവളെന്താ പെട്ടെന്ന് വല്ല്യമ്മ മാറ്റി അമ്മായി എന്ന് വിളിക്കുന്നത്… നമ്മൾ കാശി പോയി തിരിച്ച് വന്നപ്പോൾ മുതൽ ഞാൻ അത് ശ്രദ്ധിക്കുന്നല്ലോ…”
“അല്ലേലും അവൾ മറ്റുള്ളവരുടെ മുന്നിലെ എന്നെ വല്ല്യമ്മെ എന്ന് വിളിക്കാറുള്ളൂ, ഇതിപ്പൊ നമ്മൾ മാത്രം അല്ലേ ഉള്ളൂ, ഇനി അമ്മായിയും മാറി അമ്മേ എന്ന് വിളിപ്പിക്കണ്ടേ നമുക്ക്… നീ പോയി കിടന്നോ അവൾ നാളെ വന്നോളും.
“ഓ അങ്ങനെ നിർബന്ധിക്കുക ഒന്നും വേണ്ട, നാളെ മീനാക്ഷിയെ ഫോൺ വിളിക്കാം പറഞ്ഞിട്ടുണ്ട്, അവൾ വരുന്നേൽ വേണ്ട. ഉഷമ്മ സംസാരിച്ചാൽ മതി…”
അത് കേട്ടപ്പോൾ മീരയുടെ കണ്ണുകൾ വിടർന്നു, അവൾക്ക് പക്ഷേ അഭിമാനം കാരണം മിണ്ടാൻ പറ്റുന്നില്ല… അത് കണ്ടു ഉഷമ്മ വേഗം ഇടപെട്ടു…
“ഓ പിന്നേ, അവൾ വരും, അമ്മായിയുടെ കുട്ടിയാ മീര… നീ പൊയ്ക്കെ, ഞങ്ങൾ നാളെ റെഡി ആയി ഇരിക്കാം… രാവിലെ നേരത്തെ എഴുന്നേറ്റ് പ്രാതൽ ഉണ്ടാക്കി വച്ച് വേണം ഇറങ്ങാൻ… ഞങ്ങൾ കിടന്ന് ഉറങ്ങട്ടെ…”
ഞാൻ ഇനിയും അവിടെ നിന്നാൽ മീരയുമായി വീണ്ടും അടിയുണ്ടാക്കിയാലോ കരുതി ആകും ഉഷമ്മ എന്നോട്
💬 Comments
View all comments