Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
പോകാൻ കണ്ണ് കാണിച്ചു..
ഞാൻ പോയി കിടന്നു ഉറങ്ങി…
………………………………………………………..............................
പിറ്റേന്ന് ഞാൻ സ്വല്പം നേരത്തെ എഴുന്നേറ്റു, കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നു, മീരയെയും ഉഷമ്മയെയും സഹായിച്ചു, ഇഡലി ആണ് ഉണ്ടാക്കിയത്… ഞാൻ തേങ്ങ ചിരകി കൊടുത്തു… ചട്നി കൂടെ ഉണ്ടാക്കി, ഞങ്ങൾ മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി… “എനിക്ക് ഒന്നൂടെ കുളിക്കണം” ഉഷമ്മ പറഞ്ഞു, എനിക്കും… “അമ്പലത്തിൽ പോകണ്ടത് ആണല്ലോ…” മീരയും പറഞ്ഞു..
പുറത്ത് അച്ഛമ്മ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ശോഭയും സന്ധ്യ വല്ല്യമ്മയും
“എങ്ങോട്ടാ രാവിലെ…”
“ ഇന്ന് ഉഷമ്മ യുടെ പിറന്നാൽ ആണ് ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയി വരാം…” ഞാൻ മറുപടി കൊടുത്തു…
“ഉം… ഇവളും വരുന്നുണ്ടോ ! അപ്പൊ ഉച്ചക്ക് ഇവിടെ ഒന്നും ഇല്ലേ…” മീരയെ നോക്കി അച്ഛമ്മ നീരസത്തോടെ പറഞ്ഞു…
“അത് അമ്മേ, ഞങ്ങൾ പോയി പെട്ടെന്ന് വരും, എന്നിട്ട് ഉണ്ടാക്കാം…”
“ഓ… എന്തെങ്കിലും എളുപ്പപ്പണി ആകും അപ്പൊ…..”
“ഇവിടെ ഇവർ മാത്രം അല്ലല്ലോ ഉള്ളത്, വേറെയും ആൾക്കാർ ഇല്ലേ… അവർ ഉണ്ടാക്കിയാലും ഭക്ഷണം ആകുമല്ലോ…”
ഞാൻ വളരെ ശാന്തമായി പറഞ്ഞു
ഞാൻ സൗമ്യമായി പറഞ്ഞത് കൊണ്ടോ എന്തോ അച്ഛമ്മയുടെ മുഖം വല്ലാതെ കറുത്തില്ല, പക്ഷേ പറഞ്ഞത് ഇഷ്ടം ആയില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം…
പെട്ടെന്ന് ശോഭ കേറി ഇടപെട്ടു,
“അമ്പലത്തിലേക്ക് അല്ലെ അമ്മേ, അവർ പോയി വരട്ടെ…ഞാൻ അരി ഇട്ടേക്കാം… അപ്പോഴേക്കും അവർ ഇങ്ങ് എത്തുമല്ലോ..”
“ഓ…പോയി പെട്ടെന്ന് വന്നേക്കണം, അച്ഛമ്മ ഉഷമ്മയെ നോക്കി പറഞ്ഞു..”
“ശ്രീ സൂക്ഷിച്ചു പോയി വാ…”
…………………………………………………..
ഉഷമ്മയും മീരയും കുളിച്ചു
💬 Comments
View all comments