0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

പിറകിൽ നടന്ന അവൾ പെട്ടെന്ന് കയറി എൻ്റെ ഇടത് ചേർന്ന് നടക്കാൻ തുടങ്ങി, ഞങ്ങളുടെ മുന്നിലായി നടക്കുന്ന ഉഷമ്മ ഇത് കണ്ടു ചിരിച്ചു, എനിക്ക് ഒന്നും മനസ്സിലായില്ല… സർപ്പങ്ങളെ തൊഴുത് നടക്കാൻ തുടങ്ങുമ്പോൾ, മീര അടുത്ത പരിപാടി ചെയ്തു..

അവർ ചിരിച്ചു കൊണ്ട്, “ശ്രീ ചന്ദനം പരക്കുന്നുണ്ട് എന്നും പറഞ്ഞു, അവളുടെ ദാവണിയുടെ തുമ്പ് കൊണ്ട് തുടച്ചു, അവൾ എന്നോട് വല്ലാതെ ചേർന്ന് നിന്നിരുന്നു..

ഇവൾക്കിത് എന്ത് പറ്റി ഞാൻ ഓർത്തു.

പക്ഷേ ഇതോടെ ഒട്ടുമിക്ക പെൺകുട്ടികളും എന്നെ നോക്കുന്ന പരിപാടി അവസാനിപ്പിച്ചതായി എനിക്ക് തോന്നി…

വലം വച്ച് കഴിഞ്ഞു അവൾ പ്രസാദം ചീട്ടാക്കാൻ പോയപ്പോൾ, ആൽചുവട്ടിലിരുന്ന് ഉഷമ്മ പതിയെ പറഞ്ഞു..

“എടാ മണ്ടാ, അവൾ എന്താ നിൻ്റെ ഇടതു കയറി നടന്നതും നിൻ്റെ കുറി ശരിയാക്കാൻ നിന്നതും എന്ന് മനസ്സിലായോ നിനക്ക് !”

“എന്തിനാ, ബാക്കി പെൺപിള്ളർ നോക്കുന്നത് ഇല്ലാതാക്കാൻ ആകും…”

“ഹ…ഹ…. ഹ…. അവൾ ആദ്യം ചെയ്തത് അപ്പൊ നിനക്ക് മനസ്സിലായില്ല അല്ലേ, ഭാര്യയാണ് ഭർത്താവിൻ്റെ ഇടതു ചേർന്നു നടക്കേണ്ടത്, മറ്റ് പെൺകുട്ടികൾക്ക് അവൾ ഒരു സൂചന കൊടുത്തതാ… നിന്നോട് ചേർന്ന് നിന്നതോടെ അത് മനസ്സിലാകാത്തവർക്ക് കൂടെ നീ അവളുടെ ആണെന്ന് അറിയിച്ചു കൊടുത്തു…”

“ആഹാ… മീരയല്ലേ… ചുമ്മാതെ ആണ്…”

“മീരയെ എനിക്ക് അറിയും പോലെ നിനക്ക് അറിയുമോ !.ഭയങ്കര വാശിക്കാരിയാണ് അവൾ,ചെറുപ്പത്തിൽ എന്തായിരുന്നെന്നോ ! വളർന്നപ്പോൾ തറവാട്ടിലെ സാഹചര്യം കൊണ്ട് ഒന്ന് ഒതുങ്ങിയത് ആണ് പാവം. പക്ഷേ അന്ന് അവളുടെ അമ്മയെ പറഞ്ഞപ്പോൾ അവൾ നിന്ന് കത്തിയത് ഓർമ്മ ഇല്ലേ, അവളുടെ ആണെന്ന്

💬 Comments

View all comments