0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.3K

ഒരു തോന്നൽ ഉണ്ടായാൽ മതി പിന്നെ അവൾ ഇങ്ങനെ ഒക്കെയാ… എന്തായാലും നീ അവളെ കെട്ടുന്നതോടെ തറവാട്ടിലെ ബാക്കി ഉള്ളവരുടെ കാര്യം ഒരു തീരുമാനം ആകും…” ഉഷമ്മ ചിരിയോടെ പറഞ്ഞു നിർത്തി.

“ഉഷമ്മ ഈ പറയുന്നത് ഓകെ ഉള്ളതാണോ ?”

“എല്ലാം ഉള്ളത് തന്നെ, എന്നും കരുതി നീ ഓടിച്ചെന്ന് അവളോട് അധികാരം കാണിക്കാൻ ഒന്നും നിൽക്കണ്ട, അവൾ പറയും വരെ കാത്തിരുന്നോ ചെക്കാ….”

അപ്പോഴേക്കും മീര വന്നു,

“ശ്രീ ഒരു പായസം വൈകിട്ടേ കിട്ടൂ… അത് വന്ന് വാങ്ങില്ലേ…”

“ആ ഞാൻ വന്നോളം, എന്നാ നമുക്ക് പോകാം, അങ്ങാടിയിൽ പോയി ഫോൺ വിളിച്ച് വീട്ടിൽ പോകണ്ടേ…”

…………………………………………………………….........................

അങ്ങാടിയിൽ എത്തുമ്പോൾ എനിക്ക് ചെറിയ പേടിയൊക്കെ വന്ന് തുടങ്ങി, ഇന്നും കൂടെ അടികൊണ്ട് നാറിയാൽ അതോടെ തീർന്നു…

ബൂത്തിൽ കയറി ഞാൻ വീട്ടിലേക്ക് വിളിച്ചു, മീനാക്ഷിയും മീരയും ഉഷമ്മയും മീരയും ഒരുപാട് സമയം സംസാരിച്ചു… മീരയുടെ കണ്ണൊക്കെ നിറയുന്നുണ്ട്…

ഞാൻ അപ്പോൾ ബൂത്തിലെ ചേട്ടനുമായി സംസാരിച്ചു, തറവാട്ടിലെ കണക്ഷൻ ഉണ്ടെങ്കിലും ആ ഫോൺ ഏതാണ്ട് ചത്ത മട്ടാണ്, ഞാൻ 2 ഫോൺ വാങ്ങാൻ ഉള്ള പ്ലാൻ ഇട്ടിരുന്നു, ഒന്ന് എൻ്റെ മുറിയിലേക്കും മറ്റേത് ഇപ്പോഴത്തെ ഫോൺ ഇരിക്കുന്ന അവിടെ വക്കാനും വേണ്ടി, അയാളുമായി സംസാരിച്ച് 2 ഫോൺ സംഘടിപ്പിക്കാൻ പറഞ്ഞു. ഒപ്പം ടെലിഫോൺ ഓഫീസിലെ നമ്പറും വാങ്ങിച്ചു… കണക്ഷൻ ശെരി ആക്കാൻ അവർ തന്നെ വരണം അല്ലോ ?

ഫോൺ വിളി കഴിഞ്ഞു അവർ ഇറങ്ങിയപ്പോൾ ഞാൻ പൈസയും കൊടുത്തു ഇറങ്ങി….

അവിടെ നിന്ന് ഇറങ്ങി വണ്ടിയിലേക്ക്

💬 Comments

View all comments