0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.3K

കയറാൻ പോകുമ്പോൾ, പ്രതീക്ഷിച്ചത് പോലെ അവസാനം അയ്യപ്പൻ പ്രത്യക്ഷപ്പെട്ടു. ഞഅങ്ങളുടെ കാറിന് മുന്നിൽ ആയി വന്നു നിന്ന ജീപ്പിൽ നിന്ന് അയ്യപ്പൻ ഇറങ്ങി പക്ഷെ ഇത്തവണ അയാളുടെ കൂടെ ഒന്ന് രണ്ട് പേര് കൂടെ ഉണ്ടായിരുന്നു…

അവർ നടന്ന.ഞങ്ങളുടെ മുന്നിലേക്ക് കയറി അവർ നിന്നപ്പോൾ ആണ് മീരയും ഉഷമ്മയും അവരെ കണ്ടുള്ളൂ, മീരയുടെയും മുഖത്ത് ഭയം ഞാൻ കണ്ടു…

“ഡാ… ചെക്കാ കാര്യം നേരെ അങ്ങ് പറയാം, ഇവളുടെ ചേച്ചിയെയും തള്ളയെയും നീ എൻ്റെ ശല്യം കാരണം എങ്ങോട്ടോ മാറ്റിയെന്ന് ഞാൻ അറിഞ്ഞു…. അവളെ എന്തായാലും എനിക്കിനി വേണ്ട….”

ചേച്ചിയേക്കാൾ നല്ലത് അല്ലേലും അനിയത്തിയാ എന്ന് പണ്ടേ തോന്നിയിരുന്നു.. മുന്നിൽ കേറി നിന്നാൽ അന്നത്തെ പോലെ ആകില്ല, അടിച്ചു നശിപ്പിച്ച് കളയും, അതുകൊണ്ട് അങ്ങോട്ട് മാറി നിൽക്കുന്നത് ആണ് നിൻ്റെ തടിക്ക് നല്ലത്… ഡാ പിള്ളേരെ അവളെ അങ്ങ് ജീപ്പ്ലോട്ട് പിടിച്ചു കയറ്റിക്കൊ” അയ്യപ്പൻ്റെ ഭീഷണി വന്നു.

“രണ്ട് തടിമാടന്മാർ മുന്നോട്ട് കേറി വന്നു, മീരയുടെ കണ്ണുകളിൽ അന്നാദ്യമായി ഞാൻ ഭയം കണ്ടു, അവൾ ഉഷമ്മക്ക് പിറകിലായി ഒരു പൂച്ചക്കുട്ടിയെ പോലെ പതുങ്ങി..”

………………………………………………………….

ഞാൻ അമ്മയെ മനസ്സിൽ ധ്യാനിച്ച് എൻ്റെ മുഴുവൻ ശക്തിയും എടുത്തു മുന്നിൽ വന്നവൻ്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി, എൻ്റെ ചവിട്ടിൻ്റെ ശക്തി കൊണ്ടോ അവനത് പ്രതീക്ഷിക്കാത്തത് കൊണ്ടാണോ അറിയില്ല അവൻ രണ്ടോ മൂന്നോ മീറ്റർ തെറിച്ചാണ് വീണത്…

അത് കണ്ട് അയ്യപ്പനും വായ് നോക്കി നിന്ന സകലരും ഒന്ന് ഞെട്ടി എന്നുറപ്പ്, എന്തിന് ഞാൻ പോലും ഞെട്ടി, ഉഷമ്മയും മീരയും അത്ഭുതത്തോട്

💬 Comments

View all comments