0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.3K

എന്നെ നോക്കി…

ആദ്യത്തെ ഞെട്ടൽ മാറി അയ്യപ്പൻ മറ്റവനോട് കൈ കാണിച്ചു, അവൻ എനിക്ക് നേരെ തിരിഞ്ഞ്, എൻ്റെ മുഖത്തിന് നേരെ കൈ വീശി, ഞാൻ കഴുത്ത് വെട്ടിച്ച് മാറി രണ്ട് അടി പുറകോട്ട് വച്ച് കുനിഞ്ഞ് അവൻ്റെ അടിനാഭിയിലോട്ട് മുഷ്ടി ചുരുട്ടി ആഞ്ഞ് ഇടിച്ചു, അവൻ വയറു പൊത്തി നിലത്തിരുന്ന് പോയി, ഞാൻ വലത് കൈ വീശി അവൻ്റെ രണ്ട് കവിളിലും മാറി മാറി ഓരോന്ന് പൊട്ടിച്ചു,പിന്നെ കൈ ചുരുട്ടി അവൻ്റെ മൂക്കിൻ്റെ പാലത്ത് തന്നെ കുത്തി, മൂക്ക് പൊട്ടി ചോര ഒലിച്ച് അവൻ അവിടെ വീണു. ആദ്യത്തെ ചവിട്ട് കൊണ്ടവൻ എന്തോ കമ്പ് എടുത്തു എനിക്ക് നേരെ ഓടി വന്നു, കമ്പ് ആഞ്ഞ് വീശി, ഞാൻ അടി ഒഴിഞ്ഞ് അവൻ്റെ കമ്പ് പിടിച്ച കൈ ഇടതു കൈ കൊണ്ട് പിടിച്ച് വലതു കൈമുട്ട് കൊണ്ട് അവൻ്റെ കഴുത്തിൻ്റെ സൈഡിലോട്ട് കുത്തി അവനെ വിട്ടപ്പോൾ അവൻ കുറച്ചു ചെരിഞ്ഞു, അപ്പൊൾ തന്നെ ഞാൻ വലത് കാലു പൊക്കി അവൻ്റെ നെഞ്ചാൻകൂട് കലക്കി ഒരു ചവിട്ട് കൂടെ കൊടുത്തു. അവൻ്റെ കാര്യവും അതോടെ തീരുമാനമായി. പക്ഷേ എൻ്റെ പുറകിൽ നിന്ന് അയ്യപ്പൻ ആഞ്ഞു ചവിട്ടിയിരുന്നു, ഞാൻ മുന്നോട്ട് വീണു പക്ഷേ മുഖം അടിച്ചില്ല, കൈ രണ്ടും കുത്തിയിരുന്നു.

അയ്യപ്പൻ അപ്പൊൾ മീരയുടെ കൈ പിടിച്ചു വലിച്ചു എനിക്ക് നേരെ വരുന്നുണ്ടായിരുന്നു.

അവൻ എൻ്റെ നടുവിലോട്ട് ചവിട്ടാൻ വന്നപ്പോഴേക്കും ഞാൻ നിലത്ത് കൈ കുത്തി കാരണം മറിഞ്ഞു, ഒറ്റയടിക്ക് ചാടി അവൻ്റെ തലയുടെ ഇടതു സൈഡിൽ വലത്തെ കാലു

💬 Comments

View all comments