0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.3K

കൊണ്ട് ആഞ്ഞു വെട്ടിയിരുന്നു, അവൻ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, അയ്യൻറെ അടി തെറ്റി… മീരയുടെ കയ്യിലെ അവൻ്റെ പിടുത്തം വിട്ടു.. പിന്നെ എനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല, ഞാൻ രണ്ട് കൈ ചുരുട്ടി അയ്യപ്പൻ്റെ നെഞ്ചിലോട്ടും വയറ്റിലോട്ടും മുഖത്തേക്കും എല്ലാം ആഞ്ഞു ആഞ്ഞു കുത്തി, അയ്യപ്പന് അടി തടുക്കാൻ ഉള്ള സമയം പോലും കിട്ടിയിരുന്നില്ല… എനിക്ക് ചുറ്റും ഉള്ളത് ഒന്നും കാണുന്നില്ലായിരുന്നു, എൻ്റെ കണ്ണിൽ ചുറ്റുപാട് ഉള്ളത് ഒന്നും കാണുന്നില്ലായിരുന്നു, ഞാൻ സ്വപ്നത്തിൽ കണ്ടപോലെ എൻ്റെ മുന്നിൽ കറുത്ത പുറം ചട്ട അണിഞ്ഞ് ഒരു പോരാളി ആയിരുന്നു, അയാളെ ആണ് ഞാൻ അടിച്ച് കൊണ്ടിരുന്നത്… മുന്നിലെ പോരാളി അടി കൊണ്ട് വീണപ്പോൾ ഞാൻ യാമിയുടെ നേരെ നടന്നു, അവളുടെ കയ്യിൽ പിടിച്ചു നോക്കാൻ തുടങ്ങി കൈ ചുവന്നിരുന്നു…അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു…

…………………………………………………………………...................

“ശ്രീ….. ശ്രീഹരി…..” ഉഷമ്മയുടെ ആ വിളി ആണ് എന്നെ ഉണർത്തിയത്. എൻ്റെ മുന്നിൽ മീരയുടെ കണ്ണുകൾ എന്നെ അദ്ഭുതത്തോട് നോക്കുന്നുണ്ടായിരുന്നു… അവളുടെ കണ്ണിൽ കണ്ണീർ നിന്നിരുന്നു, അവളുടെ പിന്നിൽ ഉഷമ്മയും എൻ്റെ മുഖത്തേക്ക് ആകാംഷയുടെ നോക്കിക്കൊണ്ടിരുന്നു…. ഞാൻ മീരയുടെ കൈ വിട്ടു..

“മോനെ ശ്രീ നിനക്കിത് എന്താ പറ്റിയത്...”

അപ്പോഴാണ് ഞാൻ പൂർണ്ണമായും സ്വഭോധത്തിലേക്ക് വരുന്നത്…

“ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് അടികൊണ്ട് കിടക്കുന്ന അയ്യപ്പനെയെയും മറ്റ് രണ്ട് പേരെയും ആണ്…അതിൽ അയ്യപ്പന് ബോധം പോലും ഇല്ലായിരുന്നു..

പെട്ടെന്നാണ് പോലീസ് ജീപ്പ് ഇരമ്പിയെത്തിയത്, ജീപ്പിൽ നിന്ന് SI യും രണ്ട് മൂന്ന് കോൺസ്റ്റബിൾ മാരും ഇറങ്ങി…

എനിക്ക് സി യുടെ മുഖം

💬 Comments

View all comments